റെയിൽ, ഏവിയേഷൻ എൻജിനീയറിങ് ബി.ടെക്, മെട്രോ റെയിൽ മാനേജ്മെന്റ് എം.ബി.എ
text_fieldsകേന്ദ്ര റെയിൽവേ മന്ത്രാലയത്തിനുകീഴിൽ വഡോദരയിലെ (ഗുജറാത്ത്) കേന്ദ്ര സർവകലാശാലയായ ഗാഡിശക്തി വിശ്വവിദ്യാലയ (ജി.എസ്.വി) 2024-25 വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ബി.ടെക്-സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ (റെയിൽ എൻജിനീയറിങ് സ്പെഷലൈസേഷൻ). ബി.ടെക്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് (സ്പെഷലൈസേഷൻ-ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ്)
ബി.ടെക്-ഏവിയേഷൻ എൻജിനീയറിങ്
ഈ റഗുലർ കോഴ്സുകളുടെ കാലാവധി നാലുവർഷം. സീറ്റുകൾ 60 വീതം. എന്നാൽ, ഏവിയേഷൻ എൻജിനീയറിങ്ങിന് 30 സീറ്റ് മാത്രമാണുള്ളത്. ജെ.ഇ.ഇ മെയിൻ 2024 റാങ്കടിസ്ഥാനത്തിൽ ‘ജോസ’ കൗൺസലിങ് വഴിയാണ് പ്രവേശനം.
എം.ബി.എ-ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്; പോർട്സ് ആൻഡ് ഷിപ്പിങ് ലോജിസ്റ്റിക്സ്, കോഴ്സ് കാലാവധി രണ്ടുവർഷം. സീറ്റുകൾ 30 വീതം. സി.യു.ഇ.ടി-പി.ജി/ഐ.ഐ.എം കാറ്റ്/മാറ്റ്/എക്സിറ്റ് സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം.
വർക്കിങ് പ്രഫഷനലുകൾക്കായുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമുകൾ ചുവടെ:
എം.ടെക് ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം; റെയിൽവേ എൻജിനീയറിങ്. മൂന്നുവർഷം. സീറ്റുകൾ 20 വീതം.
എം.ബി.എ-ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മൾട്ടി-മോഡൽ ട്രാൻസ്പോർട്ടേഷൻ, മെട്രോ റെയിൽ മാനേജ്മെന്റ്. രണ്ടുവർഷം. സീറ്റുകൾ 30 വീതം. ജി.എസ്.വി പ്രവേശന പരീക്ഷ നടത്തി പ്രവേശനം നൽകും.
എൻജിനീയറിങ്ങിലും മാനേജ്മെന്റിലും സ്പോൺസേഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിലും പ്രവേശനമുണ്ട്. ജി.എസ്.വി എൻട്രൻസ് ടെസ്റ്റ്/ജെ.ആർ.എഫ്/എസ്.ആർ.എഫ്/ഗേറ്റ് വഴിയാണ് പ്രവേശനം.
വിശദവിവരങ്ങൾ https://gsv.ac.inൽ ലഭിക്കും. ഓൺലൈനായി https://gsvadm.samarth.edu.in/2024ൽ അപേക്ഷ സമർപ്പിക്കാം. മേയ് 15 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.