‘റുസ’യിൽനിന്ന് സംസ്ഥാനത്തെ പുറത്താക്കുമെന്ന് കേന്ദ്രത്തിെൻറ മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടന അനിശ്ചിതത്വത്തിലായതോടെ കേന്ദ്ര സർക്കാർ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാനിൽ (റുസ) നിന്ന് കേരളത്തെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞദിവസം കേന്ദ്ര മാനവശേഷി മന്ത്രാലയം വിളിച്ച വിഡിയോ കോൺഫറൻസിലാണ് കേരളം ഉൾപ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. മാനവശേഷി മന്ത്രാലയം നിർദേശിച്ച ഘടനയിലുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആക്ടും അതിനനുസൃതമായ സമിതിയും ഡിസംബർ 31നകം നിലവിൽവന്നില്ലെങ്കിൽ റുസയിൽനിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തിെൻറ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസപദ്ധതി നവംബർ 30നകം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ അംഗീകാരത്തോടെയായിരിക്കണം ത്രിവത്സരപദ്ധതി സമർപ്പിക്കേണ്ടത്. സംസ്ഥാനത്ത് ഒന്നരവർഷത്തിലധികമായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിലവിലില്ലാത്ത സാഹചര്യത്തിൽ പദ്ധതി സമർപ്പണം എങ്ങനെ നടത്തുമെന്നത് അനിശ്ചിതത്വത്തിലാണ്. പദ്ധതി സമർപ്പിച്ചില്ലെങ്കിൽ അടുത്ത മൂന്ന് വർഷത്തേക്ക് സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ലഭിേക്കണ്ട കോടിക്കണക്കിന് രൂപ നഷ്ടമാകും.
2016 ഏപ്രിൽ മുതൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിലവിലില്ല. പുതിയ സർക്കാർ വന്നശേഷം ഏകാംഗ കമീഷനായി ഡോ. രാജൻ ഗുരുക്കളെ നിയമിച്ചിരുന്നു. റുസ മാഗനിർദേശപ്രകാരം കൗൺസിൽ ഘടനയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കമീഷൻ പഠനം നടത്തി സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ സർക്കാർ നടപടി വൈകിയതോടെ കൗൺസിൽ പ്രവർത്തനങ്ങളും റുസ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച ഡയറക്ടറേറ്റിെൻറ പ്രവർത്തനങ്ങളും താളംതെറ്റി. രാജൻ ഗുരുക്കൾക്ക് കാലാവധി നീട്ടിനൽകുകയും കൗൺസിലിെൻറ താൽക്കാലിക ചുമതല നൽകുകയുമായിരുന്നു. ദൈനംദിന പ്രവർത്തനങ്ങൾക്കപ്പുറം നയപരമായ തീരുമാനമെടുക്കാൻ കൗൺസിലിന് സാധിച്ചതുമില്ല. സംസ്ഥാന പദ്ധതി തയാറാക്കി സമർപ്പിക്കേണ്ട ചുമതല കൗൺസിലിനാണ്. സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് പദ്ധതി തയാറാക്കി വാങ്ങുകയും സംയോജിപ്പിച്ച് സംസ്ഥാന പദ്ധതി തയാറാക്കുകയുമാണ് വേണ്ടത്. ഇതാണ് അവതാളത്തിലായത്.
കൗൺസിൽ ആക്ടിൽ ഭേദഗതിവരുത്താനും പുനഃസംഘടനക്കുമായി സർക്കാർ ഒാർഡിനൻസ് കൊണ്ടുവരാനാണ് തീരുമാനിച്ചത്. എന്നാൽ മാസങ്ങളായി ഇൗ നടപടി ഒച്ചിഴയും പോെലയാണ്. ഗവേണിങ് കൗൺസിലിൽ നിയമിക്കുന്നവരെ സംബന്ധിച്ച് വിജിലൻസ് പരിശോധനക്ക് വിട്ടിട്ട് ആഴ്ചകളായി. കേന്ദ്രസർക്കാറിെൻറ മുന്നറിയിപ്പിനെ തുടർന്ന് അടിയന്തരമായി ഒാർഡിനൻസ് മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടുവരാനും നീക്കം തുടങ്ങിയിട്ടുണ്ട്. റുസ പദ്ധതിയിൽനിന്ന് കേരളത്തിലെ ആറ് സർവകലാശാലകൾക്ക് 20 കോടി രൂപ വീതമാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതിന് പുറമെ 15 സർക്കാർ കോളജുകൾക്കും രണ്ട് കോടി രൂപ വീതം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.