വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്ടപ്പെട്ടവര്‍ രജിസ്റ്റര്‍ ചെയ്യണം
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയില്‍ എസ്.എസ്.എല്‍.സി ഉള്‍പ്പെടെ പൊതുപരീക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്ടപ്പെട്ടവര്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ബന്ധപ്പെട്ട സ്കൂളില്‍ അപേക്ഷ നല്‍കണം. ഇതിന് പ്രഥമാധ്യാപകര്‍ പരീക്ഷ ഭവെൻറ വെബ്സൈറ്റില്‍നിന്ന് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷകര്‍ക്ക് സൗജന്യമായി നല്‍കണം.
പ്രഥമാധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സെപ്റ്റംബര്‍ ആറിന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ സമര്‍പ്പിക്കണം. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട പത്രപരസ്യം, ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിെൻറ സാക്ഷ്യപത്രം, 350 രൂപ ചെലാന്‍ എന്നിവ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കിയിട്ടുണ്ട്.
പ്രഥമാധ്യാപകരില്‍നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ ശേഖരിക്കുന്ന അപേക്ഷ സെപ്റ്റംബര്‍ ഏഴിന് പരീക്ഷഭവനില്‍ എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.