‘നാറ്റ-2024’ രജിസ്ട്രേഷൻ തുടങ്ങി
text_fieldsആർക്കിടെക്ചർ ബിരുദപ്രവേശനത്തിനായുള്ള ദേശീയ അഭിരുചി പരീക്ഷയായ ‘നാറ്റ-2024’ ഏപ്രിൽ ആറിന് തുടങ്ങും. രണ്ടു സെഷനുകളായാണ് പരീക്ഷ. ആദ്യ സെഷൻ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും രണ്ടാമത്തെ സെഷൻ ഉച്ചക്കുശേഷം 1.30 മുതൽ വൈകീട്ട് 4.30 വരെയുമാണ്. ജൂലൈ വരെയുള്ള വാരാന്ത്യങ്ങളിൽ എല്ലാ ശനിയും ഞായറും പരീക്ഷയുണ്ടാവും. പരമാവധി മൂന്നുതവണ പരീക്ഷ അഭിമുഖീകരിക്കാം. ‘നാറ്റ’ സ്കോറിന് രണ്ടുവർഷത്തെ പ്രാബല്യമുണ്ടായിരിക്കും. എറണാകുളം, കൊച്ചി, കണ്ണൂർ, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് നഗരങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കും.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്വൺ/പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും/വിജയിച്ചവർക്കും ത്രിവത്സര ഡിപ്ലോമക്കാർക്കും (മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) ‘നാറ്റ-2024’ന് അപേക്ഷിക്കാം. എന്നാൽ, ബി.ആർക് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും പ്ലസ്ടു/തത്തുല്യ പരീക്ഷ ബോർഡ് പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും വിജയിച്ചിരിക്കണം. ‘നാറ്റ-2024’ ഇൻഫർമേഷൻ ബ്രോഷർ www.nata.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.