കാലിക്കറ്റില്‍ ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷന് തുടങ്ങി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2023-24 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ജൂണ്‍ 12ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷ ഫീസ്.
മാനേജ്മെന്റ്, സ്പോര്‍ട്സ് േക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമര്‍പ്പിക്കണം. സര്‍വകലാശാലക്ക് കീഴിലെ 35 സര്‍ക്കാര്‍, 50 എയ്ഡഡ്, 10 സെന്റര്‍, 211 സ്വാശ്രയം ഉള്‍പ്പെടെ 306 കോളജുകളിലെ 87,809 സീറ്റുകളിലേക്കാണ് ബിരുദ പ്രവേശനം.
സര്‍ക്കാര്‍ മേഖലയില്‍ 8268, എയ്ഡഡില്‍ 20071, സെന്ററില്‍ 328, സ്വശ്രയ കോളജുകളില്‍ 59142 എന്നിങ്ങനെയാണ് സീറ്റ് നില. ആകെ 135 ബിരുദ പ്രോഗ്രാമുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യഘട്ടത്തില്‍ കാപ്പ് ഐഡിയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ http;//admission.uoc.ac.in/ug/- applynow എന്ന ലിങ്കില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കുന്നതിലെ പിഴവ് കാരണം കാപ്പ് ഐഡി, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കാന്‍ മൊബൈല്‍ നമ്പര്‍ ഒ.ടി.പി വെരിഫിക്കേഷന് നടപ്പാക്കിയിട്ടുണ്ട്. വിദ്യാർഥികള്‍ അവരുടെയോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ.
മൊബൈലില്‍ ലഭിച്ച കാപ്പ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ വേളയില്‍ ലഭിക്കുന്ന പാസ്വേഡിന്റെ രഹസ്യസ്വഭാവം വെളിപ്പെടുത്താന്‍ പാടില്ല.
പ്രവേശനപ്രക്രിയ അവസാനിക്കുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കണം. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷന് ഫീസ് അടക്കേണ്ടത്. അപേക്ഷാ ഫീസ് അടച്ച് വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. ഇതോടെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാകും.
വിദ്യാർഥികള്‍ക്ക് 20 ഓപ്ഷന് വരെ നല്‍കാം. ഗവ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ കോഴ്സുകളില്‍ ഏറ്റവും താല്പര്യമുള്ള ഓപ്ഷനുകള്‍ മുന്‍ഗണന ക്രമത്തില്‍ സമര്‍പ്പിക്കണം. സ്വശ്രയ കോഴ്സുകളുടെ ഫീസ് എയ്ഡഡ്, ഗവ. കോഴ്സുകളുടെ ഫീസില്‍നിന്ന് വ്യത്യസ്തമായിരിക്കും.
കമ്യൂണിറ്റി േക്വാട്ടയില്‍ പ്രവേശനത്തിന് 20 കോളജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളജുകളിലെ അര്‍ഹമായ കമ്യൂണിറ്റി േക്വാട്ടയായിരിക്കും പരിഗണിക്കുക. ഓരോ കമ്യൂണിറ്റിക്കും അര്‍ഹമായ കോളജുകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യാൻ സൗകര്യമുണ്ടാകും. പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. അഡ്മിഷന് സമയത്ത് അനുബന്ധ രേഖകളോടൊപ്പം സമര്‍പ്പിക്കണം.
പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാഥികളും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം. മാനേജ്മെന്റ്, സ്പോര്‍ട്സ് േക്വാട്ടകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമെ ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷിക്കണം.
അലോട്ട്മെന്റ്, അഡ്മിഷന് തുടങ്ങിയ പ്രധാന വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ്, അഡ്മിഷന് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പുകള് ഉണ്ടാകില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ admission.uoc.ac.inല്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.