ഡോ. താണു പത്മനാഭന്റെ പേരിൽ പഠനകേന്ദ്രം ആരംഭിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 അന്തർസർവ്വകലാശാലാ സ്വയംഭരണ പഠനകേന്ദ്രങ്ങളിലൊന്ന് വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ഡോ. താണു പത്മനാഭന്റെ പേരിൽ കേരള സർവ്വകലാശാലയിൽ സ്ഥാപിക്കുമെന്ന് മന്ത്രിആർ.ബിന്ദു. സർവ്വകലാശാലയിൽ സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‍മെന്റ് സിസ്‌റ്റവും ലൈബ്രറിയിലെ ഡിജിറ്റൽ ഇന്നോവേറ്റിവ് സേവനങ്ങളും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ലോകനിലവാരത്തിലുള്ള സ്ഥാപനമായാണ് കേരള സർവ്വകലാശാലയിലെ അന്തർസർവ്വകലാശാലാ പഠനകേന്ദ്രത്തെ വിഭാവനംചെയ്യുന്നത്.ഗവേഷണതാത്പര്യമുള്ളവർക്ക് സാമ്പത്തികവും സാമൂഹികവും സ്ഥാപനപരവുമായ പിന്തുണ കൊടുക്കുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാടാണ് നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് പിന്നിൽ.
കേരളത്തിന് പുറത്തുനിന്നുള്ളവരെയും ആകർഷിക്കാൻ കഴിയുന്ന ഗവേഷണസൗകര്യങ്ങൾ നാം ഇവിടെ ഒരുക്കാൻ പോവുകയാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ 'ബ്രെയിൻ ഡ്രെയിൻ' അവസാനിപ്പിച്ച് കേരളത്തിനവരുടെ 'ബ്രെയിൻ ഗെയിൻ' ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.