പരിമിതികളെ തോൽപിച്ച് റിസാൻ നേടിയത് ഫുൾ എ.പ്ലസ്
text_fieldsആയഞ്ചേരി: പരിമിതിയെ തോല്പിച്ച് മുഹമ്മദ് റിസാൻ നേടിയ എസ്.എസ്.എൽ.സി വിജയത്തിന് ഇരട്ടിമധുരം. 90 ശതമാനം കേൾവിക്കുറവുള്ള റിസാൻ തന്റെ പരിമിതികളെ തോല്പിച്ചാണ് മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയത്. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ റിസാന് കേൾവിക്കുറവ് ജന്മനാലുള്ളതാണ്.
ശ്രവണസഹായി ഉപയോഗിച്ചാണ് പഠനം നടത്തിയിരുന്നത്. ഗ്രേസ് മാർക്കില്ലാതെയാണ് ഈ വിജയം കരസ്ഥമാക്കിയതെന്നും പ്രത്യേകതയാണ്. ഒന്നാംതരം മുതൽ പത്തുവരെ പൊതു വിദ്യാലയത്തിലാണ് പഠനം പൂർത്തിയാക്കിയത്. അതത് ദിവസം ക്ലാസിൽ പഠിപ്പിച്ച പാഠഭാഗങ്ങൾ വീട്ടിൽനിന്ന് മാതാവിന്റെ സഹായത്തോടെയാണ് പഠിച്ചിരുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ചെമ്മരത്തൂരിലെ കോമത്ത് റഷീദിന്റെയും വീട്ടമ്മയായ സഫീനയുടെയും മകനാണ് മുഹമ്മദ് റിസാൻ. ഇളയ സഹോദരൻ മുഹമ്മദ് ഹാദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.