എൻ.ഐ.ടി, ഐ.ഐ.ടി പ്രവേശന നടപടി ചുമതല റൂർക്കേലക്ക്
text_fieldsന്യൂഡൽഹി: എൻ.ഐ.ടി, ഐ.ഐ.ടി, ആർക്കിടെക്ചർ ബിരുദപ്രവേശനത്തിനുള്ള നടപടികൾ എൻ.ഐ.ടി റൂർക്കേലയുടെ നേതൃത്വത്തിൽ നടക്കും. ഇത്തവണത്തെ ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയായ ഐ.ഐ.ടി റൂർക്കേല ആറു ഘട്ടമുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകും. രജിസ്ട്രേഷൻ തിങ്കളാഴ്ച തുടങ്ങും. നവംബർ ആറോടെ കൗൺസലിങ് നടപടികൾ പൂർത്തിയാകും. വിദ്യാർഥികൾക്കായി മലയാളമടക്കം പ്രാദേശിക ഭാഷകളിൽ ഫോൺവഴി നിർദേശങ്ങൾ ലഭിക്കും.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 44 ഹെൽപ്ഡെസ്കുകളും പ്രവർത്തിക്കും. കൗൺസലിങ് നടപടികൾ സമൂഹമാധ്യമങ്ങൾ വഴിയും അവതരിപ്പിക്കും. ഗ്രാമീണമേഖലകളിലെ വിദ്യാർഥികൾക്ക് ഭാഷയുടെ തടസ്സമില്ലാതെ പ്രവേശനം പൂർത്തിയാക്കാൻ സഹായമേകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.