ഓണ്‍ലൈന്‍ മദ്‌റസ പഠനവുമായി സമസ്ത
text_fieldsകോഴിക്കോട്: ഓണ്‍ലൈന്‍ മദ്‌റസ പഠന പദ്ധതിയുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്.അധ്യാപകർ അതത് ക്ലാസിലെ കുട്ടികള്‍ക്ക് വാട്‌സ്ആപ്, ഗൂഗ്ള്‍ മീറ്റ്, സൂം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പഠന പ്രവര്‍ത്തനങ്ങളും മറ്റും നടത്തുന്നത്.
ചേളാരി സമസ്താലയത്തില്‍ ഇതിനായി രണ്ട് സ്റ്റുഡിയോകള്‍ സ്ഥാപിച്ചിട്ടുണ്ട്. 30 പേരടങ്ങുന്ന അധ്യാപകരും 12 അംഗ പരിശോധകരും സാങ്കേതികപ്രവർത്തകരുമടങ്ങിയ സംഘമാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ 60ഓളം വിഷയങ്ങള്‍ക്കു പുറമെ ഖുര്‍ആന്‍, ഹിഫ്ള് ക്ലാസുകളും അറബി, തമിഴ്, ഉർദു, ഹനഫി ഫിഖ്ഹ് എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ വഴി യുട്യൂബ്, മൊബൈല്‍ ആപ്, ദര്‍ശന ടി.വി എന്നിവ വഴിയാണ് ക്ലാസുകള്‍ ലഭ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.