Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസൗദിയിൽ...

സൗദിയിൽ എൻജിനീയർമാർക്ക്​ പുതിയ ശമ്പള സ്​കെയിൽ; ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
Saudi Arabia approves new salary scale for engineering jobs
cancel

റിയാദ്: സർക്കാർ മേഖലയിലെ എൻജിനീയറിങ്​ പ്രഫഷനലുകൾക്ക് പുതിയ ശമ്പള സ്കെയിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സൗദി മന്ത്രിസഭ അംഗീകരിച്ച വേനത പരിഷ്​കരണം ഡിസംബർ 31ന് പ്രാബല്യത്തിൽ വരും. എൻജിനീയറിങ്​ പ്രതിഭകൾക്ക് ആകർഷകവും മികവുറ്റതുമായ തൊഴിൽ അന്തരീക്ഷം സൃഷ്​ടിക്കുന്നതിനും അവരുടെ സമർപ്പണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശമ്പള പരിഷ്കരണം.

സൗദി സ്​റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസി​ന്റെ അംഗീകാരത്തോടെ എൻജിനീയറിങ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ്​ പുതിയ ശമ്പള സ്കെയിൽ ബാധകമാകുന്നത്​. സൗദി അറേബ്യയിലോ വിദേശത്തോ ഉള്ള അംഗീകൃത സർവകലാശാലകളിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയവർക്കും നിലവിൽ പൊതുജീവനക്കാരുടെ ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവർക്കും ഇത് ബാധകമാണ്.

പുതിയ ചട്ടക്കൂടിന് കീഴിൽ എൻജിനീയർ, അസോസിയേറ്റ് എൻജിനീയർ, പ്രഫഷനൽ എൻജിനീയർ, കൺസൾട്ടിങ്​ എൻജിനീയർ എന്നിവയുൾപ്പെടെ വ്യക്തമായി നിർവചിക്കപ്പെട്ട പ്രഫഷനൽ വിഭാഗങ്ങളിലുള്ള എൻജിനീയർമാർക്ക് സാധ്യത വർധിക്കും. എൻജിനീയറിങ്​ പ്രഫഷൻസ് പ്രാക്ടീസ് നിയമം മൂലം ഈ തൊഴിൽ മേഖലയെ നിയന്ത്രിക്കും​. കൂടാതെ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ്​ പ്രഫഷനൽ അക്രഡിറ്റേഷൻ നിർബന്ധമാണ്​. സൗദി സ്​റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുമായി യോജിപ്പിച്ച് ഘടനാപരവും സുതാര്യവുമായ തൊഴിൽ പാത ഉറപ്പാക്കുകയാണ് ലക്ഷ്യം.

എൻജിനീയറിങ്​ മേഖലയുടെ വികസനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമാണ് പുതിയ ശമ്പള സ്കെയിൽ നിർണയം. പുതിയ പരിഷ്കരണം കേവലം എൻജിനീയർമാരായ വ്യക്തികൾക്ക്​ മാത്രമല്ല വിശാലമായ അർഥത്തിൽ എൻജിനീയറിങ്​ മേഖലക്ക്​ തന്നെ ദൂരവ്യാപകമായ ഗുണഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രഫഷനൽ പരിശീലനത്തി​െൻറ നിലവാരം ഉയർത്തുന്നതിലൂടെ ‘വിഷൻ 2030’ ചട്ടക്കൂടിനുള്ളിൽ സാമ്പത്തിക വൈവിധ്യവൽക്കരണവും സുസ്ഥിര വികസനവും എന്ന രാജ്യത്തി​െൻറ സമഗ്രമായ ലക്ഷ്യങ്ങൾക്ക് ഈ സംരംഭം വലിയ സംഭാവന നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career newsSaudi Arabiaengineering jobs
News Summary - Saudi Arabia approves new salary scale for engineering jobs
Next Story