നെതർലാൻഡിലേക്ക് പറക്കാം; സ്കോളർഷിപ്പ് അപേക്ഷിക്കുള്ള അവസാന തീയതി 15
text_fieldsകുറഞ്ഞ ചെലവിൽ ലോകത്ത് എല്ലായിടത്തും അംഗീകാരമുള്ളതും തൊഴിൽ സാധ്യതയുള്ളതുമായ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന നെതർലാൻഡിലെ സാക്സിയോൺ യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15. അവസാന തീയതിക്ക് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്ന് യൂനിവഴേ്സിറ്റി അധികൃതർ അറിയിച്ചു.
കിഴക്കൻ നെതർലാൻഡിലെ മൂന്ന് കാമ്പസുകളിലായി വ്യാപിച്ച് കിടക്കുന്ന അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിയാണ് സാക്സിയോൺ. 27,000 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 3,500 പേരും അന്താരാഷ്ട്ര വിദ്യാർഥികളാണ്. 30ഒാളം വിഷയങ്ങളിൽ സാക്സിയോണിൽ പഠനാവസരമുണ്ട്.
അന്താരാഷ്ട്രനിലവാരത്തിൽ തൊഴിൽ സാധ്യത കൂടി മുൻനിർത്തി പഠിക്കാനുള്ള അവസരമാണ് സാക്സിയോൺ നൽകുന്നത്. പഠനത്തിന് ശേഷം അഞ്ച് മാസം ഇൻറ്റേൺഷിപ്പിനുള്ള അവസരവും യൂനിവേഴ്സിറ്റി നൽകും. ആധുനിക സാേങ്കതികവിദ്യയിലൂടെ ഗവേഷക വിദ്യാർഥികളോടൊപ്പം ചേർന്ന് പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിനുള്ള അവസരവും ഇവിടത്തെ പഠനത്തിലുടെ വിദ്യാർഥികൾക്ക് ലഭിക്കും
സ്കോളർഷിപ്പിെൻറ കൂടുതൽ വിവരങ്ങൾക്ക്: https://www.saxion.edu/site/studying-at-saxion/international/getting-started/scholarships/saxion-scholarships/
പ്രൊഗ്രാമിനെ കുറിച്ചുള്ള വിവരങ്ങൾക്ക്: https://www.saxion.edu/site/programmes/degree
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.