വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ കുടിശ്ശികയുണ്ടെന്ന് പട്ടികജാതി ഡയറക്ടർ
text_fieldsകോഴിക്കോട്: വിദ്യാർഥികളുടെ 2021-22 അധ്യയന വർഷത്തെ ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ വിതരണം ചെയ്യാനുണ്ടെന്ന് പട്ടികജാതി ഡയറക്ടർ. ഈ വർഷം സെപ്റ്റംബർ 26ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പട്ടികജാതി വകുപ്പ് ഡയറക്ടർ എഴുതിയ കത്ത് മാധ്യമം ഓൺലൈനിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് വാർത്തയായപ്പോൾ കുടിശ്ശികയുണ്ടെന്ന വാർത്ത അവാസ്ഥവമാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങലിൽ പ്രചാരണം നടന്നിരുന്നു. മാധ്യമം ഓൺലൈൻ വാർത്ത ശരിയായിരുന്നുവെന്നാണ് ഡയറക്ടറുടെ കത്ത് തെളിയിക്കുന്നത്.
2021-22 അധ്യയന വർഷത്തെ തുക വിതരണം ചെയ്യാനുള്ളതിനാൽ പല സ്ഥാപനങ്ങളിലും പഠനം തുടരുന്ന പട്ടികജാതി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നമായി ഇത് മാറിയിട്ടുണ്ട്. പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ ഫീസ് തുക ലഭിക്കാത്തിനാൽ ടി.സി നൽകാത്തതും തുടർ പഠനത്തെ ബാധിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ദിനംപ്രതി വകുപ്പിൽ ലഭിക്കുന്നുണ്ട്.
പട്ടികജാതി വിഭാഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ യഥാസമയം നൽകേണ്ടതും അതുവഴി അവരുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കേണ്ട ബാധ്യതയും പട്ടികജാതി വകുപ്പിനുണ്ട്. അതിനാൽ സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനായി തുക വകയിരുത്തിയിട്ടുള്ള കേന്ദ്ര പ്ലാൻ വിഹിതത്തിൽനിന്നും ശീർഷകത്തിൽനിന്നും പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ബില്ലുകൾ മാറുന്നതിനായി തുക ചെലവഴിക്കുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഡയറക്ടർ കത്ത് നൽകിയത്.
2021-22 വർഷം മുതൽ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന്റെ കേന്ദ്രവിഹിതം കേന്ദ്രം നേരിട്ട് വിദ്യാർഥികളുടെ അക്കൌണ്ടിലേക്കു നൽകുന്നതിനാൽ സംസ്ഥാന ബഡ്ജറ്റുമായി ഈ തുകക്ക് ബന്ധമില്ല. കേന്ദ്രവിഹിതത്തിൽനിന്നും മറ്റു രണ്ടു ശീർഷകങ്ങളിലേക്ക് തുക റീ-അപ്രോപ്രിയേഷൻ നടത്തുന്നതിനായി ശുപാർശ സമർപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കി. ഈ കത്തിന്റെ അടിസ്ഥാത്തിലാണ് തുക വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവിട്ടത്.
കത്തിന്റെ പകർപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.