കാലിക്കറ്റിൽ സംവരണം നടപ്പാക്കി നിയമനം നൽകണം -പട്ടികജാതി കമീഷൻ
text_fieldsതൃശൂർ: കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിൽ സംവരണം നടപ്പാക്കുന്നതിൽ സാമുദായിക സംവരണക്രമം തെറ്റിയെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തിൽ അർഹതയുള്ളവർക്ക് ഉടൻ നിയമനം നൽകാൻ സംസ്ഥാന പട്ടികജാതി - ഗോത്രവർഗ കമീഷൻ ഉത്തരവ്.
തൃശൂർ അയ്യന്തോൾ സ്വദേശി ഡോ. എം.എൻ. വിനയകുമാറിന്റെ ഹരജിയിലാണ് കലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാർക്കെതിരെ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി ഉത്തരവിട്ടത്.
പരാതിക്കാരിക്ക് നിയമനം നൽകാനും നിർദേശിച്ചു.ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ അസി. പ്രഫസർ തസ്തികയിലേക്കുള്ള നിയമനത്തിന് രണ്ടാം റാങ്ക് നേടിയ ഡോ. കെ.പി. അനുപമയുടെ ഹരജിയിലായിരുന്നു ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഹരജിക്കാരിക്ക് ഉടൻ നിയമനം നൽകാനും നിർദേശിച്ചിരുന്നു.
തുടർന്ന് സംസ്ഥാന പട്ടികജാതി കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. വിജ്ഞാപന സമയത്ത് അധ്യാപക നിയമനത്തിൽ എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കാതെയാണ് അപേക്ഷ ക്ഷണിച്ചത്. റാങ്ക് പട്ടിക വന്നപ്പോഴാണ് ഒഴിവുകളെക്കുറിച്ച് അറിഞ്ഞതെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.