ന്യൂനപക്ഷ സ്കോളർഷിപ്: 16 കോടി വിതരണം ചെയ്തു
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള 2022 - 23 വർഷത്തെ സ്കോളർഷിപ്പായി മാർച്ച് 31നകം മാത്രം16 കോടി രൂപ വിതരണം ചെയ്തതായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ് / പി.ജി. ഡിപ്ലോമാ സ്കോളർഷിപ്, മദർ തെരേസ സ്കോളർഷിപ്, വിദേശ പഠന സ്കോളർഷിപ് എന്നിവ മുഴുവൻ അപേക്ഷകർക്കും വിതരണം ചെയ്തു. 21,000 ഓളം വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ആനുകൂല്യം ലഭിച്ചത്.
ഇതിനു പുറമെ, 19 സ്ഥാപനങ്ങളിലായി യു.ജി.സി കോച്ചിങ്ങിനുള്ള തുകയും അനുവദിച്ചു. കേന്ദ്രസർക്കാർ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കുകയും ചില സ്കോളർഷിപ്പുകൾ നിർത്തലാക്കുകയും ചെയ്തിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നില്ലെന്ന് ചില സംഘടനകൾ ആരോപണമുന്നയിച്ചു. തുടർന്നാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.