Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദേശ പഠനത്തിന്​...

വിദേശ പഠനത്തിന്​ ന്യൂനപക്ഷ വിദ്യാർഥി സ്​കോളർഷിപ്​: മാനദണ്ഡം നിശ്​ചയിച്ചു

text_fields
bookmark_border
scholarship
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​​ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്​​ച​യി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ അ​നു​വ​ദി​ക്കു​ന്ന ഉ​യ​ർ​ന്ന സ്​​കോ​ള​ർ​ഷി​പ്​ പ​രി​ധി അ​ഞ്ച്​​ ല​ക്ഷം രൂ​പ​യാ​യി​രി​ക്കും. ടൈം​സ്​ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ലോ​ക റാ​ങ്കി​ങ്ങി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പി​എ​ച്ച്.​ഡി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​വ​രെ മാ​ത്ര​മാ​വും പ​രി​ഗ​ണി​ക്കു​ക. ഡി​​​േ​പ്ലാ​മ/​പോ​സ്റ്റ്​ ഡി​േ​പ്ലാ​മ​ക്കാ​രെ പ​രി​ഗ​ണി​ക്കി​ല്ല.

ബി.​പി.​എ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​ർ​ഹ​ത. ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ മ​തി​യാ​യ അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ, എ​ട്ട്​ ല​ക്ഷം രൂ​പ​യി​ൽ താ​ഴെ കു​ടും​ബ വ​രു​മാ​ന​മു​ള്ള എ.​പി.​എ​ൽ വി​ഭാ​ഗ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള പ്ര​ഫ. ജോ​സ​ഫ്​ മു​ണ്ട​ശ്ശേ​രി സ്​​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി​ക്കാ​യു​ള്ള 7.14 കോ​ടി രൂ​പ​യി​ൽ​നി​ന്ന്​ 1.7 കോ​ടി രൂ​പ​യാ​ണ്​ വി​ദേ​ശ ഉ​പ​രി​പ​ഠ​ന സ്​​കോ​ള​ർ​ഷി​പ്പി​നാ​യി ഇ​ത്ത​വ​ണ മാ​റ്റി​വെ​ച്ച​ത്.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ ദേ​ശാ​സാ​ത്​​കൃ​ത/​ഷെ​ഡ്യൂ​ൾ​ഡ്​ ബാ​ങ്കു​ക​ളി​ൽ​നി​ന്നോ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നോ വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത​വ​ർ​ക്ക്​ വാ​യ്​​പ സ​ബ്​​സി​ഡി ആ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2024-25ൽ ​പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന. അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ 2023-24ൽ ​പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. വാ​യ്പ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ തു​ക റീ ​ഇം​ബേ​ഴ്​​സ്​​മെ​ന്‍റാ​യാ​ണ്​ അ​നു​വ​ദി​ക്കു​ക.

കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ​ക്കേ സ്​​കോ​ള​ർ​ഷി​പ്​ അ​നു​വ​ദി​ക്കൂ. പ്രാ​യം 2024 ജൂ​ൺ ഒ​ന്നി​ന്​ 35ന്​ ​താ​ഴെ​യാ​യി​രി​ക്ക​ണം. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഇ​ന്ത്യ​യി​ലെ ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലോ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സം​യു​ക്​​ത​മാ​യി രാ​ജ്യ​ത്തി​ന​ക​ത്ത്​ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലോ പ​ഠി​ക്കു​ന്ന​വ​ർ അ​ർ​ഹ​ര​ല്ല. സ്​​​കോ​ള​ർ​ഷി​പ്പി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ കോ​ഴ്​​സോ സ​ർ​വ​ക​ലാ​ശാ​ല​യോ മാ​റി​യാ​ൽ തു​ക തി​രി​ച്ച​ട​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ത്ത വ​ർ​ഷ​ത്തി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠ​നം ആ​രം​ഭി​ച്ചി​രി​ക്ക​ണം.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ‘പ​ഠോ പ​ർ​ദേ​ശ്​’ പ​ദ്ധ​തി പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​വ​ർ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ര​ല്ല. അ​പേ​ക്ഷ​ക​നും മാ​താ​പി​താ​ക്ക​ളും കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. മു​സ്​​ലിം, കൃ​സ്ത്യ​ൻ, സി​ഖ്, ബു​ദ്ധ, ജൈ​ന, പാ​ഴ്​​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​യി​രി​ക്കും സ്​​കോ​ള​ർ​ഷി​പ്​ അ​നു​വ​ദി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scholarship
News Summary - Scholarship for Minority Students to Study Abroad: Criteria fixed
Next Story