Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ

text_fields
bookmark_border
scholarships
cancel

2021-2022 അക്കാദമിക വർഷം ആരംഭിച്ചു കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഫ്‌ലൈൻ ക്ലാസ്സുകൾ ആരംഭിച്ചു തുടങ്ങി. മെറിറ്റ് അടിസ്ഥാനത്തിൽ സ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ പ്രവേശനം നേടിയവരെ കാത്തിരിക്കുന്നത് നിരവധി സ്കോളർഷിപ്പുകളാണ്. ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ ഒറ്റനോട്ടത്തിൽ .

1) പ്രീമെട്രിക്

ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് പ്രീമെട്രിക് സ്കോളർഷിപ്പ്. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ള പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം. ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകാർക്ക് വർഷം ആയിരം രൂപയും ആറു മുതൽ 10 വരെ ക്ലാസ്സുകാർക്ക് 5000 രൂപയും ലഭിക്കും .

അവസാന തീയതി : ഡിസംബർ 15

https://scholarships.gov.in/

2) മെറിറ്റ് കം മീൻസ്

പ്രൊഫഷണൽ ടെക്നിക്കൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ ന്യൂനപക്ഷക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബത്തിൻ്റെ വാർഷിക വരുമാനം രണ്ടര ലക്ഷത്തിലധികം കവിയരുത്. മുൻ വർഷ പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക് നേടിയിരിക്കണം. 30,000 രൂപയാണ് സ്കോളർഷിപ്പ് തുക

അവസാന തീയതി : ഡിസംബർ 15

https://scholarships.gov.in/

3) പോസ്റ്റ് മെട്രിക്

പ്ലസ് വൺ മുതൽ പ്ലസ്ടു വരെ പഠിക്കുന്ന എല്ലാ കോഴ്സുകൾക്കും സംസ്ഥാന ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അപേക്ഷിക്കാം. അംഗീകൃത അൺ -എയ്ഡഡ് സ്ഥാപനങ്ങളിലെ പഠിതാക്കളെയും പരിഗണിക്കും. വാർഷികവരുമാനം രണ്ട് ലക്ഷത്തിലധികം കവിയരുത്. മാസംതോറും ആയിരം രൂപ കോഴ്സ് ഫീസ് ആയി ലഭിക്കും.15,000 രൂപ വരെ പരമാവധി ലഭിക്കും.

അവസാന തീയതി : ഡിസംബർ 15

https://scholarships.gov.in/

4) സെട്രൽ സെക്ടർ

മെറിറ്റ് അടിസ്ഥാനത്തിൽ ഡിഗ്രി പിജി പ്രോഗ്രാമുകൾക്ക് കോളേജ് യൂണിവേഴ്സിറ്റി തലങ്ങളിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പാണിത്. വാർഷിക വരുമാനം 8 ലക്ഷം വരെ പോകാം. പ്ലസ് ടുവിന് അല്ലെങ്കിൽ ഡിഗ്രിക്ക് 80 ശതമാനം മാർക്ക് നേടിയവരായിരിക്കണം. കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രാലയമാണ് സ്കോളർഷിപ്പ് നൽകുന്നത്. ഡിഗ്രിക്കും എല്ലാ വർഷവും

12,000 രൂപയും പിജിക്ക് അ 24000 രൂപയുമാണ് സ്കോളർഷിപ്പ് തുക.

അവസാന തീയതി : ഡിസംബർ 15

https://scholarships.gov.in/

5) ഒറ്റ പെൺകുട്ടിക്ക്

കുടുംബത്തിലെ ഏക പെൺകുട്ടിയായി ജനിച്ച് പി .ജി ആദ്യ വർഷത്തിന് പഠിക്കുന്നവർക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്. ഒരു വർഷം 36,200 രൂപയാണ് സ്കോളർഷിപ്പ് തുക. ഓരോ വർഷം പുതുക്കാനും സാധിക്കും. 30 വയസ്സ് കവിയരുത്.

അവസാന തീയതി : ഡിസംബർ 15

https://scholarships.gov.in/

6) പ്രഗതി

കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികളിൽ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്.എ.ഐ.സി.ടി.ഇ അംഗീകൃത ഇത് സ്ഥാപനങ്ങളിൽ ഒന്നാം വർഷ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ ലാറ്റൽ എൻട്രി വഴി രണ്ടാം വർഷത്തേക്കുള്ള പ്രവേശനം നേടിയവർ, എന്നിവർക്കും അപേക്ഷിക്കാം . കുടുംബത്തിന്‍റെ വാർഷിക പരിധി എട്ട് ലക്ഷത്തിൽ കവിയരുത്. ഒരു വർഷം 50,000 രൂപയാണ് സ്കോളർഷിപ്പ് തുക.

അവസാന തീയതി: ഡിസംബർ 15

https://scholarships.gov.in/

7 ) സാക്ക്ഷം

എ.ഐ.ടി.സി യുടെ അംഗീകൃത സ്ഥാപനത്തിൽ ഒന്നാം വർഷ ടെക്നിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി പഠിക്കുന്ന 40 ശതമാനത്തിൽ അധികം വൈകല്യമുള്ള വാർഷിക വരുമാനം 8 ലക്ഷം അധികമാവത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 50,000 സ്കോളർഷിപ്പ് തുക.

അവസാന തിയതി: ഡിസംബർ 15

https://scholarships.gov.in/

8) യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സിന്

ബി.എ, ബി.എസ്.സി, ബി.കോം തുടങ്ങിയ പ്രോഫഷനൽ കോഴ്സ് അല്ലാത്ത വിഷയങ്ങളിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നും, രണ്ടും റാങ്ക് കരസ്ഥമാക്കി ഏതെങ്കിലും ഒരു വിഷയത്തിൽ റഗുലറായി ഒന്നാം വർഷ പി.ജി പഠനം നടത്തുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി 8 ലക്ഷം വരെ ആകാം. അപേക്ഷകർ 30 വയസ്സ് കവിയാൻ പാടില്ല.അവസാന തിയതി: ഡിസംബർ 15

https://scholarships.gov.in/

9) ബീഗം ഹസ്രത്ത് മഹൽ

മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി വിഭാഗത്തിലെ പെൺകുട്ടികൾക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ അനുവദിക്കുന്ന സ്കോളർഷിപ്പ് ആണിത് . കുടുംബ വരുമാനം രണ്ട് ലക്ഷത്തിൽ കവിയരുത്. മുൻ വർഷ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. 6000 രൂപയാണ് സ്കോളർഷിപ്പ് തുക.

https://scholarships.gov.in/

അവസാന തീയതി ഡിസംബർ 15

10) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്പ്

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പ് ആണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി 202-22. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഈ അക്കാദമിക വർഷം ആയിരം സ്കോളർഷിപ്പ് ആണ് നൽകുന്നതാണ്. ബിരുദപഠനത്തിന് 12,000 മുതൽ 24000 വരെയും. പിജിക്ക് 40,000 മുതൽ 60,000 വരെയാണ് സ്കോളർഷിപ്പ് തുക. സയൻസ് ഹ്യൂമാനിറ്റീസ് കൊമേഴ്സ് മാനേജ്മെൻറ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

അവസാന തീയതി : ജനുവരി 10

https://www.kshec.kerala.gov.in/

11) എൻ.എസ്.ഡി.എൽ ശിക്ഷയോഗ്

മുംബൈ , അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, ന്യൂഡൽഹി ,ബാംഗ്ലൂർ എന്നീ സിറ്റികളിൽ ബി.എ, ബി.കോം, ബി.എസ്.സി അല്ലെങ്കിൽ എം.എ, എം.എസ്.സി, എം.കോം എന്നിവക്ക് പഠിക്കുന്ന മിടുക്കർക്ക് നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുന്ന സ്കോളർഷിപ്പ് ആണിത്. കുടുംബത്തിൽ മൊത്തം വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ കൂടാൻ പാടില്ല.

അവസാന തീയതി : ഡിസംബർ 25

https://www.vidyasaarathi.co.in/Vidyasaarathi/

12.*ഹിന്ദി (DCE) ഡിഗ്രി പഠനത്തിന്

ഹിന്ദി ഒരു ഐച്ഛിക വിഷയമായി എടുത്തു ബിഎഡ് പി.ജി എം.ഫിൽ പി.എച്ച്.ഡി എന്നിവ ചെയ്യുന്നവർക്ക് കേരള കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന സ്കോളർഷിപ്പ് ആണിത്. മാസം 1000 രൂപ സ്കോളർഷിപ്പ് ലഭിക്കും.

അവസാന തീയതി ഡിസംബർ ബർ 31 ഒന്ന്.

www.dcescholorships.Kerala.gov.in

13 ) സുവർണ്ണ ജൂബിലി

ഗവൺമെൻറ് എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ബിപിഎൽ വിഭാഗക്കാർക്ക് മാത്രം അപേക്ഷിക്കാവുന്ന സ്കോളർഷിപ്പ് ആണിത്. ഓരോ വർഷവും പുതുതായി പതിനായിരം പേർക്ക് സ്കോളർഷിപ്പ് നൽകുന്നു. ഡയറക്ടറേറ്റ് ഓഫ് കോളജ് എഡ്യൂക്കേഷൻ ആണ് സ്കോളർഷിപ്പ് നൽകുന്നത്. ഓരോ വർഷവും 10,000 രൂപ ലഭിക്കും.

അവസാനതീയതി: ഡിസംബർ 31.

www.dcescholorships.Kerala.gov.in

14) അന്ധ /ബധിര/വികലാംഗ വിദ്യാർഥികൾക്ക്

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് , സംഗീതം, ട്രെയിനിങ്, ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന അന്ധ /ബധിര /വികലാംഗ വിദ്യാർഥികൾക്ക് 2021 -22 ഫീസ് ആനുകൂല്യത്തിനും സൗജന്യ ഹോസ്റ്റൽ താമസത്തിനും, പഠനസാമഗ്രികൾ വാങ്ങുന്നതിനും വേണ്ടിയുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം

അവസാന തീയതി: ഡിസംബർ 31

www.dcescholorships.Kerala.gov.in

15) മ്യൂസിക്/ഫൈൻ ആർട്സ്

സംസ്ഥാനത്തെ ഗവൺമെൻറ്, മ്യൂസിക് ഫൈനാഡ്സ് കോളേജുകളിൽ ഡിഗ്രി/ പിജി/ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

അവസാന തീയതി : ഡിസംബർ 31

https://www.dcescholarship.kerala.gov.in/

16) കീപ് ഇന്ത്യ സ്മൈൽ

പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് അടിസ്ഥാനപരമായി മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിന് കീപ്പ് ഇന്ത്യ സ്മൈലിങ് ഫൗണ്ടേഷൻ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്. വാർഷിക വരുമാന പരിധി 5 ലക്ഷത്തിൽ കവിയാൻ പാടില്ല. പ്ലസ് വൺ /ഡിപ്ലോമ/ ഡിഗ്രി പ്രഫഷണൽ കോഴ്സുകൾ എന്നിവയ്ക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 60 ശതമാനം മുതൽ 75 ശതമാനം വരെ പരീക്ഷയിൽ മാർക്ക് നേടിയിരിക്കണം. രണ്ടു വർഷത്തേക്ക് 75,000 രൂപയാണ് സ്കോളർഷിപ്പ് തുക.

അവസാനതീയതി : ഡിസംബർ 31

https://www.buddy4study.com/

17) ജി.കെ.എസ്

മെറിറ്റ് അടിസ്ഥാനത്തിൽ എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ജി. കെ .എസ് ഫാർമസ്യൂട്ടിക്കൽ കമ്പനി നൽകുന്ന സ്കോളർഷിപ്പ് ആണിത്. വാർഷിക വരുമാനം 6 ലക്ഷത്തിന് മുകളിൽ വരാൻ പാടില്ല. പ്ലസ്ടു പരീക്ഷയിൽ 25 ശതമാനത്തിലധികം മാർക്ക് വേണം. ഒരു ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക.

അവസാനതീയതി : ഡിസംബർ 31

https://www.buddy4study.com/

18 ) അരവിന്ദ് ഫൗണ്ടേഷൻ

വസ്ത്ര നിർമ്മാണ കമ്പനിയായ അരവിന്ദ് ലിമിറ്റഡിന്‍റെ അരവിന്ദ് ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപാണിത്. വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടാൻ പാടില്ല. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് 5,000 രൂപ, ഐ.ടി.ഐക് 10,000 രൂപ ഡിപ്ലോമയ്ക്ക് 20,000 -30,000 രൂപ, ഡിഗ്രിക്ക് 10000 രൂപ ബിടെക്കിന് 40000 രൂപ ആർക്കിടെക്ചറിന് പഠിക്കുന്ന പെൺകുട്ടികൾക്ക് 60,000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പ് തുക.

അവസാന തീയതി: ജനുവരി 10

https://www.vidyasaarathi.co.in/Vidyasaarathi/

19) കോവിഡ് സഹായ പദ്ധതി

കോവിഡ് മഹാമാരി തുടങ്ങിയതിന് (ജനുവരി 2020) ഇടയിൽ രക്ഷിതാവോ, പഠനത്തിനു സഹായിക്കുന്ന സ്പോൺസറോ മരണപ്പെട്ടിട്ടുള്ള പ്ലസ് വൺ മുതൽ ഡിഗ്രി വരെ പഠിക്കുന്ന മിടുക്കരായ വിദ്യാർഥികളെ സഹായിക്കാൻ വേണ്ടിയുള്ള സ്കോളർഷിപ്പ് ആണിത്. കോവിഡ് സാഹചര്യത്തിൽ രക്ഷിതാവിന്‍റെ ജോലി നഷ്ടപ്പെട്ടവർക്കും അപേക്ഷിക്കാം. മുപ്പതിനായിരം രൂപയാണ് സ്കോളർഷിപ്പ് തുക.

അവസാന തീയതി: ഡിസംബർ 31

www.buddy4study.com

20) ചാഫലർ കോവിഡ് സഹായ നിധി

ജനുവരി 20നു ശേഷം രക്ഷിതാവ് നഷ്ടപ്പെട്ട അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തമിഴ്നാട്, മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഏതെങ്കിലും സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആയിരിക്കണം. 75000 രൂപയാണ് സ്കോളർഷിപ്പ് തുക.

അവസാന തീയതി: ഡിസംബർ 15

www.buddy4study.com

(21) സിമ കാത്തിബ്

പത്താംക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്ക് വാങ്ങി NEET/MHTCET/JEE പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ അല്ലെങ്കിൽ ഈ വർഷം MBBS/B PHARM/BE/POLYTECHNIC പ്രവേശനം നേടിയവരൊ ആയിട്ടുള്ള മൂന്നു ലക്ഷത്തിലധികം വാർഷികവരുമാനം കവിയാത്തവർക്ക് അപേക്ഷിക്കാം. 50000 വിദ്യാർഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് അനുവദിക്കുന്നത്. 10,000 രൂപയാണ് സ്കോളർഷിപ്പ് തുക.

അവസാനതീയതി: ഡിസംബർ 31

www.medleylab.com/csr/csr.html

(22) എറിക്സൺ എംപവറിങ്

ആദ്യ രണ്ട് സെമെസ്റ്ററുക ളിൽ ഫസ്റ്റ് ക്ലാസ് നേടിയ എൻജിനീയറിങ് അല്ലെങ്കിൽ മാനേജ്മെന്‍റ് പഠിക്കുന്ന പെൺകുട്ടികൾക്കാണ് എറിക്സൺ എംപവറിങ് ഗേൾസ് സ്കോളർഷിപ്പ്. വാർഷിക വരുമാനം ആറ് ലക്ഷത്തിൽ കൂടാൻ പാടുള്ളതല്ല. ഒരു വർഷത്തേക്കാണ് 75,000 രൂപ സ്കോളർഷിപ്പ് ലഭിക്കുക.

അവസാനതീയതി: ഡിസംബർ 31

www.buddy4study.com

(23) പ്രഫഷണൽ വിദ്യാർഥികൾക്ക്

എൻജിനീയറിങ്, മെഡിസിൻ,ആർക്കിടെക്, ഡിസൈൻ നിയമം, സി.എസ്, സി.എ തുടങ്ങിയ കോഴ്സുകൾക്ക് പഠിക്കുന്ന പ്ലസ്ടുവിന് 75 ശതമാനത്തിലധികം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പ് , കാമറ നിർമ്മാണ കമ്പനിയായ കോടക് കനിയ സ്കോളർഷിപ്പ്. ഒരു ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക.

അവസാനതീയതി: ഡിസംബർ 31

www.buddy4study.com

24) അക്സിലോ കോവിഡ് സഹായി സ്കോളർഷിപ്പ്

പത്താംക്ലാസ് 80 ശതമാനം മാർക്ക് നേടി പ്ലസ് വൺ മുതൽ പി.ജി വരെ പഠിക്കുന്ന കോവിഡ് മഹാമാരി കാലഘട്ടത്തിൽ ഉറ്റവർ നഷ്ടപ്പെട്ടവർക്ക് അക്സിലോ എട്വറ്റ് കോവിഡ് സഹായി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹൃസകാല കോഴ്സുകൾ അടക്കം ഏത് കോഴ്സുകൾക്കും സ്കോളർഷിപ്പ് ലഭിക്കും. 30,000 രൂപയാണ് സഹായനിധി.

അവസാന തീയതി: ഡിസംബർ 31

http://www.buddy4study.com

25) റോൾസ് റോയ്സ് കോവിഡ് സഹായനിധി

കോവിഡ് മഹാമാരിയിൽ പിതാവ് മരണപ്പെട്ട സയൻസ്/ എൻജിനീയറിങ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദത്തിന് പഠിക്കുന്ന പെൺകുട്ടികൾക്ക് വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. 25,000 രൂപ ഓരോ വർഷവും പഠനാവശ്യത്തിനായി ലഭിക്കും.

അവസാന തീയതി: ഡിസംബർ 31

http://www.buddy4study.com

26) എസ്.ടി.എഫ്.സി

ബാങ്കിൽ ഫിനാൻഷ്യൽ കമ്പനിയായ ശ്രീ റാം ട്രാൻസ്പോർട്ട് ഫിനാൻഷ്യൽ നൽകുന്ന സ്കോളർഷിപ്പ് ആണ് - എസ് .ടി .എഫ് .സി. ഇന്ത്യ മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി. ഐ.ടി.ഐ/പോളി/നാലുവർഷം ഡിപ്ലോമ എന്നിവയക്ക് ഏതെങ്കിലും അഡ്മിഷൻ നേടിയവരായിരിക്കണം. വാർഷികവരുമാനം നാലു ലക്ഷത്തിൽ അധികം പാടുള്ളതല്ല. ഓരോ വർഷവും 15,000 രൂപ സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കും.

അവസാന തീയതി: ഡിസംബർ 31

http://www.buddy4study.com

27) ജെ.എസ്.ഡബ്ല്യു

ഒമ്പതു മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെ പഠിച്ചു കൊണ്ടിരിക്കുന്ന ഏത് കോഴ്സിലെ വിദ്യാർഥികൾക്കായി ജെ.ഡി.ഡബ്ല്യു ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പ് ആണിത്. അതതു വർഷത്തെ മെയിൻ പരീക്ഷ പാസായിരിക്കണം. അപേക്ഷാർഥിയുടെ കുടുംബത്തിൻറെ മൊത്ത വാർഷികവരുമാനം 8 ലക്ഷത്തിൽ അധികമാകാൻ പാടില്ല.10000-50000 വരെയാണ് സ്കോളർഷിപ്പ് തുക

അവസാന തീയതി: ഡിസംബർ 20

https://www.jsw.in/foundation/vidyasarathi-udaan-scholarship-students-kalmeshwar

28) ഫെഡറൽ ബാങ്ക്

മൂന്ന് ലക്ഷത്തിത്തിന് താഴെ വാർഷിക വരുമാനമുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് (MBBS/BTECH/BSC NURSING/AGRICULTURE/MANAGEMENT) പഠിക്കുന്ന കേരള, തമിഴ് നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പാണിത്. അപേക്ഷകർക്ക് അവസാന വർഷ പരീക്ഷയിൽ സെക്കണ്ട് ക്ലസ് മാർക്ക് വേണം. ഒരു ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക.

www.fedralbank.co.in/corporate-social-responsibility

അവസാ തിയതി : ഡിസംബർ : 31

29) സീമൺസ് ഫോർ ഇഞ്ചിനിയറിങ്

ഗവൺമെന്‍റ് ഇഞ്ചിനീയറിങ് കോളേജുകളിൽ ഈ വർഷം മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഐ.ടി/ സി.എസ്/ ഇൻസ്ട്രുമെന്‍റ്/കമ്മ്യൂണിക്കേഷൻ എന്നീ ഏതെങ്കിലും ബ്രാഞ്ചിൽ ഈ വർഷം ചേർന്നവർക്ക് സീമൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ്ടുവിന് ഫസ്റ്റ് ക്ലാസ് മാർക്ക് വേണം. വാർഷിക വരുമാനം ആറ് ലക്ഷത്തിലധികമാകരുത്. കോഴ്സ് ഫീസ്, പുസ്തകങ്ങൾ, സ്റ്റേഷനറി, ഹോസ്റ്റൽ ചെലവ് എന്നിവക്ക് എല്ലാം പൂർണമായും സ്കോളർഷിപ്പ് തുക ലഭിക്കും.

അവസാന തീയതി : ജനുവരി 10

www.sspindia.co.in/scholarship/apply

30) നിക്കോൺ

ഫോട്ടോ ഗ്രാഫി പണിക്കുന്നവർക്കായി നിക്കോൺ കാമറ കമ്പനി നൽകുന്ന സ്കോളർഷിപ്പാണിത്. പ്ലസ്ടു പാസായ ആറ് ലക്ഷത്തിലധികം വാർഷിക വരുമാനം ഇല്ലാത്ത എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാം. മൂന്ന് മാസത്തെ ഹൃസ കാല പഠനത്തിനും സ്കോളർഷിപ്പ് ലഭിക്കും. പരമാവധി ഒരു ലക്ഷം രൂപ ലഭിക്കും.

അവസാന തീയതി : ഡിസംബർ: 15

www.buddy4study.com/page/nikon-scholarshipprogram

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scholarshipsschool Scholarshipsuniversity Scholarships
News Summary - Scholarships for students from school to university level
Next Story