സ്കൂൾ കൊഴിഞ്ഞുപോക്ക്: ഏഴു സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ കൂടുതൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത്, ബിഹാർ, കർണാടക, അസം, പഞ്ചാബ് അടക്കം ഏഴു സംസ്ഥാനങ്ങളിൽ സ്കൂൾ സെക്കൻഡറി തലത്തിൽ കൊഴിഞ്ഞുപോക്ക് രാജ്യത്തെ ശരാശരിയെക്കാൾ ഉയർന്നത്. വിദ്യാഭ്യാസ മന്ത്രാലയം സമാഹരിച്ച കണക്കുകളിൽ കർണാടക മാത്രമാണ് ദക്ഷിണേന്ത്യയിൽ ഈ പട്ടികയിൽ ഇടം പിടിച്ചത്.
ദേശീയ ശരാശരി 12.6 ശതമാനമാണെങ്കിൽ ബിഹാർ 20.46 ശതമാനം, അസം 20.3, ആന്ധ്രപ്രദേശ് 16.7, ഗുജറാത്ത് 17.85, പഞ്ചാബ് 17.2 , കർണാടക 14.6, മേഘാലയ 21.7 ശതമാനം എന്നിങ്ങനെയാണ് കൊഴിഞ്ഞുപോക്ക് കൂടുതലുള്ള സംസ്ഥാനങ്ങളുടെ കണക്ക്. നേരത്തേ പട്ടികയിലുണ്ടായിരുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നിവ ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വർഷം യുനിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ 33 ശതമാനം പെൺകുട്ടികൾ നേരത്തേ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.
സ്കൂൾ വിടുന്ന കുട്ടികൾ വീട്ടുജോലിയടക്കം ചെയ്യുന്ന തൊഴിലാളികളായി മാറുകയാണെന്നും യു.എൻ സംഘടന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.