സ്കൂൾ തുറക്കൽ: രക്ഷാകർത്താക്കൾക്ക് സമ്മതമുണ്ടെങ്കിൽ മാത്രം കുട്ടിയെ അയച്ചാൽ മതിയാകും
text_fieldsതിരുവനന്തപുരം: സ്കൂൾ തുറക്കലിന് മാർഗരേഖയുടെ കരടിന് ഒക്ടോബർ നാലിന് രൂപം നൽകും. വിദ്യാഭ്യാസ-ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ചേരുന്ന യോഗങ്ങളിൽ വിവിധ തലങ്ങളിൽനിന്നുവന്ന നിർദേശങ്ങളും ചില ഭാഗങ്ങളിൽനിന്നുണ്ടായ ആശങ്കകളും പരിശോധിക്കും.
വിവിധ മേഖലകളിലുള്ളവരുമായി ആശയ വിനിമയം നടത്തി തയാറാക്കുന്ന മാർഗരേഖകളിൽ തുടർ ചർച്ചകളും നടത്തും. മാർഗ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ വിപുല ബോധവത്കരണ പരിപാടി നടത്തും. ആദ്യഘട്ടത്തിൽ ഉച്ചവെര ക്ലാസ് മതിയെന്ന് ധാരണയായിട്ടുണ്ട്. കുട്ടികൾ സ്കൂളിൽ ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന അഭിപ്രായം ആരോഗ്യ വിദഗ്ധർ മുന്നോട്ടുെവച്ചിട്ടുണ്ട്. സ്കൂൾ ഉച്ചഭക്ഷണം കഴിക്കുന്നവർക്ക് പ്രത്യേക അലവൻസ് പരിഗണിക്കും. കഴിവതും കുടിവെള്ളം വീട്ടിൽനിന്നുതെന്ന കൊടുത്തുവിടണമെന്ന് നിർദേശിക്കും.
അധ്യാപകർക്ക് അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ കൈകാര്യം െചയ്യാൻ പരിശീലനം കൊടുക്കുന്നതും പരിഗണനയിലാണ്. ഒാക്സിമീറ്റർ, ബി.പി. അപ്പാരറ്റസ്, തെർമോമീറ്റർ എന്നിവ എല്ലാ സ്കൂളുകളിലും കരുതുന്നതും പരിഗണനയിലാണ്. സിറോ സർവേയുടെ ഫലം മാർഗ നിർദേശത്തിൽ നിർണായകമാകും. ക്ലാസ് മുറികൾ എന്നും ശുചീകരിക്കും. ഒാരോ ക്ലാസിനു മുന്നിലും കൈകഴുകാനുള്ള സൗകര്യവും സാനിറ്റൈസറുമുണ്ടാകും.
ശുചിമുറി ഉപയോഗത്തിന് കൃത്യമായ മാനദണ്ഡം വരും. ആരോഗ്യ പ്രശ്നങ്ങളുള്ളവരും പ്രത്യേക പരിഗണന അർഹിക്കുന്നവരും ആദ്യ ഘട്ടത്തിൽ സ്കൂളിൽ വരേണ്ടതിെല്ലന്നാണ് ധാരണ. രക്ഷാകർത്താക്കൾക്ക് സമ്മതമുണ്ടെങ്കിൽ മാത്രം കുട്ടിയെ സ്കൂളിലേക്കയച്ചാൽ മതിയെന്ന വ്യവസ്ഥയും വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.