ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു
text_fieldsജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ സ്കൂൾ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങളും ഫീസ് കൗണ്ടറും സെക്യൂരിറ്റി റൂമുകളുമെല്ലാം അണുനശീകരണം നടത്തുന്നതിനായാണ് അടച്ചത്. ഓൺലൈൻ ക്ലാസുകൾ ഒഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അറിയിച്ചു.
ശുചീകരണത്തിന് ശേഷം ബന്ധപ്പെട്ട അധികാരികളിൽ നിന്നും അനുവാദം ലഭിക്കുന്ന മുറക്ക് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളൊന്നും സ്വീകരിക്കാതെയാണ് അഡ്മിനിസ്ട്രേഷൻ കെട്ടിടം, ഫീസ് കൗണ്ടർ തുടങ്ങിയവ പ്രവർത്തിക്കുന്നതെന്ന് പല രക്ഷിതാക്കളും നേരത്തെതന്നെ പരാതി ഉന്നയിച്ചിരുന്നു.
ഈ വീഴ്ചകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കോഓഡിനേറ്ററും സ്‌കൂളിലെ പൂർവവിദ്യാർഥിയുമായ അഫ്ഫാൻ റഹ്മാൻ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ശൈഖ്, സൗദിയിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളുടെയും നിരീക്ഷകൻ മനീഷ് നാഗ്പാൽ തുടങ്ങിയവർക്ക് പരാതി അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.