ഡൽഹിയിൽ സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ വാരാന്ത്യ കർഫ്യൂ പിൻവലിക്കാനും, നിയന്ത്രണങ്ങൾ ലഘൂകരിക്കാനും സർക്കാർ തീരുമാനം എടുത്തെങ്കിലും സ്‌കൂളുകളും, കോളജുകളും തൽക്കാലം അടഞ്ഞുകിടക്കും. ഡൽഹി സർക്കാരും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്.
ഡൽഹിയിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ ജനുവരി 27 ന് നടക്കുന്ന യോഗത്തിൽ സർക്കാർ ശിപാർശ ചെയ്യുമെന്ന് ഉപമുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞിരുന്നു. എപ്പിഡെമിയോളജിസ്റ്റും, പബ്ലിക് പോളിസി സ്‌പെഷ്യലിസ്റ്റുമായ ചന്ദ്രകാന്ത് ലഹാരിയുടെ നേതൃത്വത്തിൽ ഇന്നലെ മാതാപിതാക്കളുടെ പ്രതിനിധി സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് മന്ത്രിയുടെ പ്രതികരണം.
കുട്ടികൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഡൽഹി സർക്കാർ സ്‌കൂളുകൾ അടച്ചതെന്നും, എന്നാൽ അമിത ജാഗ്രതയാണ് ഇപ്പോൾ വിദ്യാർഥികളെ ദ്രോഹിക്കുന്നതെന്നും, ഇപ്പോൾ സ്‌കൂളുകൾ തുറന്നില്ലെങ്കിൽ ഒരു തലമുറ പിന്നാക്കം പോകുമെന്നും സിസോദിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.