ശാസ്ത്ര ബിരുദക്കാർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നേടാം
text_fieldsശാസ്ത്ര ബിരുദധാരികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നേടാൻ മികച്ച അവസരം. സ്കിൽ െഡവലപ്മെൻറ് ആൻഡ് എൻറർപ്രണർഷിപ് ദേശീയ നയത്തിെൻറ ഭാഗമായി തിരുവനന്തപുരത്ത് പാപ്പനംകോടുള്ള സി.എസ്.െഎ.ആർ-നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിൻ സയൻസ് ആൻഡ് ടെക്നോളജിയാണ് തൊഴിലധിഷ്ഠിത നൈപുണ്യ വികസന പഠന-പരിശീലനങ്ങൾക്ക് അവസരമൊരുക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ജൂലൈയിലാരംഭിക്കുന്ന ഇനി പറയുന്ന സ്കിൽ െഡവലപ്മെൻറ് കോഴ്സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സി.എസ്.െഎ.ആർ-എൻ.െഎ.െഎ.എസ്.ടി കേന്ദ്രസർക്കാറിന് കീഴിലെ മികച്ച ഗവേഷണപഠന പരിശീലന സ്ഥാപനം കൂടിയാണ്.
സി.എസ്.െഎ.ആർ സർട്ടിഫിക്കറ്റ് കോഴ്സ്: അനലിറ്റിക്കൽ കെമിസ്ട്രിയുടെ ഇൻസ്ട്രുമെേൻറഷൻ ടെക്നിക്സ്. പരിശീലനം 24 ആഴ്ച. സീറ്റുകൾ-15. യോഗ്യത -ബി.എസ്സി കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി/ഡിപ്ലോമ-കെമിക്കൽ എൻജിനീയറിങ്. പ്രായപരിധി 2017 ജൂൺ 16ന് 30 വയസ്സ് കവിയരുത്. സ്പോൺസേഡ് വിഭാഗത്തിൽപെടുന്നവർക്ക് പ്രായപരിധിയില്ല. കോഴ്സ് ഫീസ് 30 രൂപ. സ്പോൺസേഡ് വിഭാഗത്തിൽപെട്ടവർക്ക് 50,000 രൂപ. ഇൻസ്റ്റിറ്റ്യൂട്ടിെൻറ കെമിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡിവിഷനാണ് നൈപുണ്യ പരിശീലനം നൽകുന്നത്. പ്രായോഗിക പരിശീലനങ്ങൾക്കാണ് പ്രാമുഖ്യം. യോഗ്യത പരീക്ഷകൾ മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
സർട്ടിഫിക്കറ്റ് കോഴ്സ് -ഇലക്േട്രാൺ, എക്സ്റേ ടെക്നിക്സ് ഉപയോഗിച്ചുള്ള മെറ്റീരിയൽസ് കാരക്റ്ററൈസേഷൻ. പരിശീലനം 24 ആഴ്ച. സീറ്റുകൾ-10. യോഗ്യത: ബി.എസ്സി-ഫിസിക്സ്/ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെേൻറഷൻ/ ഡിപ്ലോമ-ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെേൻറഷൻ/സിറാമിക് എൻജിനീയറിങ്. പ്രായപരിധി 30 വയസ്സ്. കോഴ്സ് ഫീസ് 30,000 രൂപ. സ്പോൺസേഡ്-50,000 രൂപ. ഇൻസ്റ്റിറ്റ്യൂട്ടിെൻറ മെറ്റീരിയൽസ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗമാണ് പരിശീലനം നൽകുന്നത്. 25 ശതമാനം തിയറിക്കും 75 ശതമാനം പ്രാേദശിക പരിശീലനത്തിനും പ്രാമുഖ്യം നൽകും.
സി.എസ്.െഎ.ആർ സർട്ടിഫിക്കറ്റ് കോഴ്സ് -സോളിഡ് സ്റ്റേറ്റ് ഫോർമെേൻറഷൻ പരിശീലനം-12 ആഴ്ച. സീറ്റുകൾ-10. യോഗ്യത: ബി.എസ്സി മൈക്രോ ബയോളജി/ബയോടെക്നോളജി/ ഏതെങ്കിലും ലൈഫ് സയൻസ് വിഷയം/ ഡിപ്ലോമ -കെമിക്കൽ /ബേയാകെമിക്കൽ എൻജിനീയറിങ്. പ്രായപരിധി 30 വയസ്സ്. കോഴ്സ് ഫീസ്-15,000 രൂപ. സ്പോൺസേഡ്-25,000 രൂപ. 40 ശതമാനം തിയറിക്കും 60 ശതമാനം പ്രാക്ടിക്കലിനും പ്രാമുഖ്യം നൽകിയാണ് പരിശീലനം.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.nitst.res.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 2017 ജൂൺ 16നകം കിട്ടത്തക്കവണ്ണം The Administrative offcer, CSIR- National Institute For Interdiscipling science 19. എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് ‘skill Development programme -SSF’ എന്ന് എഴുതിയിരിക്കണം.
യോഗ്യത പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ജൂൺ 22ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ജൂലൈ നാലിനകം ഫീസടക്കണം. കോഴ്സുകൾ ജൂലൈ 10ന് ആരംഭിക്കും. വിവരങ്ങൾ www.niist.res.in എന്ന വെബ്സൈറ്റിലും സ്കിൽ െഡവലപ്മെൻറ് പ്രോഗ്രാം കോഒാഡിനേറ്ററിൽനിന്നും ലഭിക്കും. ഫോൺ: 0471 2515293.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.