സ്വാശ്രയ മെഡിക്കൽ: കഴിഞ്ഞ വർഷത്തെ ഫീസിൽ 10 കോളജുകൾ കരാറിലേക്ക്
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ 10 കോളജുകൾ വെള്ളിയാഴ്ച മുതൽ കരാർ ഒപ്പിടും. നേരത്തേ ഒമ്പത് കോളജുകൾ സന്നദ്ധത അറിയിച്ചിരുന്നു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജും ഇക്കാര്യത്തിൽ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിൽ പരിയാരം മെഡിക്കൽ കോളജ് ഇതിനകം സർക്കാറുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. കൊല്ലം അസീസിയ, ബിലീവേഴ്സ് ചർച്ച്, മലബാർ, കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ വെള്ളിയാഴ്ച കരാർ ഒപ്പിടാൻ എത്തുമെന്നാണ് സർക്കാറിനെ അറിയിച്ചിരിക്കുന്നത്. കരാറിന് ആരോഗ്യമന്ത്രി അംഗീകാരം നൽകുകയും ആരോഗ്യവകുപ്പിലേക്ക് കൈമാറുകയും ചെയ്തു.
കഴിഞ്ഞ വർഷം വരെ ബാങ്ക് ഗാരൻറി വാങ്ങിയ സാഹചര്യത്തിൽ ഇൗ വർഷവും അതു വേണമെന്ന് പല സ്വാശ്രയ കോളജുകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് ഒഴിവാക്കണമെന്ന നിലപാട് സർക്കാർ സ്വീകരിച്ചു. ഇേതാടെയാണ് കരാർ ഒപ്പിടുന്നത് വൈകിയത്. അസീസിയ, കണ്ണൂർ മെഡിക്കൽ കോളജുകൾ ബാങ്ക് ഗാരൻറി വേണ്ടതില്ലെന്ന നിലപാട് സർക്കാറിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കരാറിലുള്ള ഫീസ് ഘടനയിൽ പ്രവേശനം നടത്താമെന്ന വ്യവസ്ഥയുള്ളതിനാൽ ബാങ്ക് ഗാരൻറിയുടെ കാര്യത്തിൽ നിർബന്ധം ചെലുത്തേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ, ബാങ്ക് ഗാരൻറി വ്യവസ്ഥ ഒഴിവാക്കാൻ കോളജുകളോട് ആവശ്യപ്പെടും. 10 കോളജുകൾ പഴയ ഫീസ് ഘടനയിൽ പ്രവേശനത്തിന് സന്നദ്ധരായതോടെ അവശേഷിക്കുന്നത് നാല് സ്വാശ്രയ കോളജുകൾ മാത്രമാണ്. അഞ്ച് കോളജുകൾക്ക് മെഡിക്കൽ കൗൺസിൽ വിദ്യാർഥി പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുമുണ്ട്.
നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ 85 ശതമാനം സീറ്റിൽ അഞ്ചു ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 20 ലക്ഷം രൂപയുമാണ് ഫീസ്. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിലേക്ക് വരാത്ത നാല് കോളജുകൾക്കും ഇൗ ഫീസ് ഘടനതന്നെയായിരിക്കും ബാധകം. 20 ശതമാനം സീറ്റിൽ ബി.പി.എൽ/ എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 25000 രൂപയും 30 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപയും 35 ശതമാനം സീറ്റിൽ 11 ലക്ഷവും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷം രൂപയുമാണ് കഴിഞ്ഞ വർഷത്തെ ഫീസ് ഘടന.
ഇൗ വർഷം ‘നീറ്റ്’ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടക്കുേമ്പാൾ നാലുതരം ഫീസ് ഘടനക്ക് പുറമേ, ബാങ്ക് ഗാരൻറി കൂടി വേണമെന്ന മാനേജ്മെൻറുകളുടെ ആവശ്യം വിദ്യാർഥികൾക്ക് അമിതഭാരമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.