സ്വാശ്രയ മെഡിക്കൽ ഫീസ് വർധന: ഉത്തരവിനെതിരെ സർക്കാർ അപ്പീലിന്
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനക്ക് വഴിയൊരുക്കുന്ന ഹൈകോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീലിന്. ഒാഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിെൻറ അടിസ്ഥാനത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിശ്ചയിക്കണമെന്നാണ് കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടത്.
ഫീസ് നിർണയിക്കാൻ നിയോഗിക്കപ്പെട്ട സമിതി ഒാഡിറ്റ് ചെയ്ത കണക്കുപുസ്തകം, വൗച്ചറുകൾ, ലെഡ്ജറുകൾ, ടാക്സ് റിേട്ടൺ രേഖകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവ ആവശ്യപ്പെടേണ്ടതില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
കോടതി ഉത്തരവ് നിയമംമൂലം രൂപവത്കരിച്ച ഫീസ് നിർണയ സമിതിയുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നാണ് സർക്കാർ വിലയിരുത്തൽ. ഫീസ് നിർണയം സുതാര്യമാക്കാനുള്ള സാധ്യതയാണ് തടയപ്പെടുന്നത്.
കോളജുകൾ ഹാജരാക്കുന്ന കണക്കുകൾ പരിശോധനയില്ലാതെ അംഗീകരിച്ചാൽ സ്വാശ്രയ മെഡിക്കൽ ഫീസ് വൻതോതിൽ ഉയരുമെന്നും ഒേട്ടറെ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുത്തുമെന്നുമാണ് സർക്കാർ നിരീക്ഷണം.
2016 -17 വർഷം മുതൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഫീസ് മാനേജ്മെൻറുകൾ ആവശ്യപ്പെടുന്ന വിധം വർധിപ്പിക്കാൻ വഴിവെക്കുന്നതാണ് ഇപ്പോഴത്തെ ഉത്തരവെന്നും സർക്കാർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.