സ്വാശ്രയ മെഡിക്കൽ പ്രവേശനം: മതസംഘടനകൾക്കുള്ള സീറ്റ് സംവരണം റദ്ദാക്കി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് പ്രവേശനത്തിന് സാമുദായിക േക്വാട്ട സീറ്റിൽ മതസംഘടനകൾക്കുള്ള സംവരണം റദ്ദാക്കി. ജില്ല തിരിച്ച സംവരണവും റദ്ദാക്കി. കൊല്ലം അസീസിയ, കോഴിക്കോട് കെ.എം.സി.ടി, പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ സാമുദായിക സീറ്റ് സംവരണമാണ് റദ്ദാക്കിയത്. പകരം സാമുദായിക സീറ്റിലേക്ക് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് ഒരുപോലെ പരിഗണന ലഭിക്കുന്ന ഉത്തരവിറക്കി.
കഴിഞ്ഞ വർഷം കോഴിക്കോട് കെ.എം.സി.ടി, കൊല്ലം അസീസിയ, ട്രാവൻകൂർ, കണ്ണൂർ മെഡിക്കൽ കോളജുകളിൽ മുസ്ലിം സംഘടനകൾക്ക് സീറ്റ് സംവരണമൊരുക്കി സ്വാശ്രയ മാനേജ്മെൻറുകൾ സീറ്റ് കച്ചവടത്തിന് ശ്രമിച്ചിരുന്നു. ക്രിസ്ത്യൻ മാനേജ്മെൻറ് കോളജുകളിലെ സാമുദായിക സീറ്റിൽ ബിഷപ്പിെൻറയോ ആർച് ബിഷപ്പിെൻറേയാ രേഖയും നിർബന്ധമാക്കി. ഇത് വിവാദമായതോടെ ഉത്തരവ് പിൻവലിക്കുകയും ബന്ധപ്പെട്ട സമുദായത്തിെല വിദ്യാർഥികൾക്ക് ഒന്നടങ്കം അപേക്ഷിക്കാവുന്ന രീതിയിലാക്കി.
ഇതിനെതിരെ ക്രിസ്ത്യൻ മാനേജ്മെൻറുകൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. കൊല്ലം അസീസിയ മെഡിക്കൽ കോളജിനും അനുകൂല ഇടക്കാല വിധി ലഭിച്ചു. തുടർന്ന് അസീസിയ കോളജിൽ 35 സീറ്റിൽ മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ മക്കൾക്ക് പ്രവേശനം നൽകി. ഇതിന് കേരള ജമാഅത്ത് ഫെഡറേഷെൻറ സാക്ഷ്യപ്പെടുത്തലായിരുന്നു വ്യവസ്ഥ. 15 സീറ്റിൽ സുന്നികളായവരുടെ മക്കൾക്ക് സംവരണത്തിന് കൊല്ലം കേരള സുന്നി ജമാഅത്ത് യൂനിയെൻറ കത്ത് രേഖയായി നിശ്ചയിച്ചു.
േകാഴിക്കോട് കെ.എം.സി.ടി കോളജിൽ മലബാറിലെ മുസ്ലിം വിദ്യാർഥികൾക്കും കേരളത്തിന് പുറത്തെ മുസ്ലിം വിദ്യാർഥികൾക്കും 25 വീതം സീറ്റ് സംവരണം ചെയ്തിരുന്നു. പാലക്കാട് കരുണയിൽ ജില്ല, മലബാർ, കേരളത്തിന് പുറത്ത് എന്നിങ്ങനെ കാറ്റഗറി തിരിച്ച് സീറ്റ് സംവരണം നടപ്പാക്കി. കണ്ണൂർ മെഡിക്കൽ കോളജിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ മുസ്ലിം വിദ്യാർഥികൾക്ക് പ്രത്യേക സംവരണമൊരുക്കി. ഇത്തരം സംവരണം റദ്ദാക്കി പകരം മുസ്ലിം വിദ്യാർഥികളെ ഒരുപോലെ പരിഗണിച്ച് നടത്താനാണ് ഉത്തരവ്.
മതസംഘടനകളുടെ കത്ത് രേഖയായി സ്വീകരിക്കുന്നത് അവസാനിപ്പിക്കുകയും റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തു. എന്നാൽ, ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ ബന്ധപ്പെട്ട സഭയുടെ ബിഷപ്/ ആർച് ബിഷപ് സാക്ഷ്യപ്പെടുത്തുന്ന രീതി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.