സെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്.
19,464 പേർ പരീക്ഷ എഴുതിയതിൽ 5103 പേർ വിജയിച്ചു. വിജയശതമാനം 26.22. ജയിച്ചവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള അപേക്ഷാഫോറം എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ) പകർപ്പുകൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസമെഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. സർട്ടിഫിക്കറ്റുകൾ മേയ് മുതൽ വിതരണം ചെയ്യും.സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോറം മാർച്ച് 15 മുതൽ വെബ്സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്ക്: 0471 2560311, 312, 313, 314.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.