സെറ്റ് ജൂലൈയിൽ; അപേക്ഷ 25 വരെ
text_fieldsഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യത പരീക്ഷയായ ‘സെറ്റ്’ ജൂലൈയിൽ നടത്തും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. എൽ.ബി.എസ് സെന്ററിനാണ് പരീക്ഷാ ചുമതല. ഏപ്രിൽ 25 വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. ഫീസ്: 1000. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 500 മതി. വിജ്ഞാപനം www.lbscentre.kerala.gov.in ൽ. ഒന്നാമത്തെ പേപ്പറിൽ പൊതുവിജ്ഞാനവും അധ്യാപക അഭിരുചിയും. രണ്ടാമത്തെ പേപ്പറിൽ 31 വിഷയങ്ങളുണ്ട്. പരീക്ഷാഘടനയും സിലബസും പ്രോസ്പെക്ടസിലുണ്ട്.
ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ പി.ജിയും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. അറബിക്, ഉർദു, ഹിന്ദി വിഷയങ്ങളിൽ എൽ.ടി.ടി.സി, ബി.എൽ.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ലൈഫ് സയൻസ് വിഷയങ്ങളിൽ 50 ശതമാനം മാർക്കിൽ കുറയാതെ എം.എസ്സി.എഡ് യോഗ്യതയുള്ളവർക്കും കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെ പി.ജിയും ബി.എഡും ഉള്ളവർക്കും അപേക്ഷിക്കാം.
എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചു ശതമാനം ഇളവുണ്ട്. പി.ജി കഴിഞ്ഞ് ബി.എഡ് അവസാന വർഷക്കാർക്കും ബി.എഡ് കഴിഞ്ഞ പി.ജി ഫൈനൽ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സെറ്റ് ഫലം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തിനകം യോഗ്യത നേടിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.