ശ്രീനാരായണഗുരു ഓപൺ സർവകലാശാലക്ക് ഏഴ് പഠന സ്കൂളുകൾ
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരു ഒാപൺ സർവകലാശാലക്ക് ആദ്യഘട്ടത്തിൽ ഏഴ് പഠന സ്കൂളുകൾ ആരംഭിക്കും. ഭാവിയിൽ സ്റ്റാറ്റ്യൂട്ട് പ്രകാരം മറ്റ് വിഷയമേഖലകളിലും സ്കൂളുകൾ തുടങ്ങാം. സമാനവകുപ്പുകൾ ഒന്നിപ്പിച്ചാണ് സ്കൂളുകൾ രൂപവത്കരിക്കുക.
ആദ്യഘട്ടത്തിൽ തുടങ്ങുന്ന പഠന സ്കൂളുകൾ
- ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്,
- സയൻസ്,
- ലാംേഗ്വജസ്,
- ലോ ആൻഡ് ബിസിനസ് സ്റ്റഡീസ്,
- കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ്,
- ഇൻറർഡിസിപ്ലിനറി ആൻഡ് ട്രാൻസ്ഡിസിപ്ലിനറി സ്റ്റഡീസ്,
- വൊക്കേഷനൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ്
ഒാരോ സ്കൂളുകൾക്കും ഡയറക്ടർ ഉണ്ടായിരിക്കും. സർവകലാശാലക്ക് ഏഴ് ഭരണ, അക്കാദമികസമിതികളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. സെനറ്റിന് സമാനമായി അഡ്വൈസറി കൗൺസിൽ ആയിരിക്കും ഉണ്ടാവുക. സിൻഡിക്കേറ്റിന് സമാനമായി എക്സിക്യൂട്ടിവ് കൗൺസിലും അക്കാദമിക് കൗൺസിലിന് സമാനമായി അക്കാദമിക് ആൻഡ് റിസർച്ച് കൗൺസിലും ഉണ്ടാകും. ഫിനാൻസ് കൗൺസിൽ, സൈബർ കൗൺസിൽ, പഠന സ്കൂൾ ബോർഡ്, സ്കൂൾ ഡയറക്ടേഴ്സ് കൗൺസിൽ എന്നിവയാണ് മറ്റ് സമിതികൾ.
സർവകലാശാലക്ക് നാല് മേഖലാകേന്ദ്രങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും എവിടെ സ്ഥാപിക്കുമെന്ന് ഒാർഡിനൻസിൽ വ്യക്തമാക്കിയിട്ടില്ല.
സൈബർ കൗൺസിലും കൺട്രോളറും
മറ്റ് സർവകലാശാലകളിൽ ഇല്ലാത്ത പുതിയ സമിതിയാണ് സൈബർ കൗൺസിൽ. നൂതന സാേങ്കതികവിദ്യകളുടെ പിൻബലത്തിൽ കോഴ്സുകളുടെ അധ്യാപനരീതി, പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച പദ്ധതി തയാറാക്കുന്നതാണ് സൈബർ കൗൺസിലിെൻറ പ്രധാന ചുമതല.
ഇത്തരം സാേങ്കതികവിദ്യയുടെ പിൻബലത്തിൽ സർട്ടിഫിക്കറ്റ്, ഡിേപ്ലാമ, ബിരുദം, ബിരുദാനന്തര ബിരുദം, മറ്റ് അക്കാദമിക ബഹുമതികൾ എന്നിവ നൽകുന്നതിനുള്ള പദ്ധതിയും രീതിയും തയാറാക്കേണ്ട ചുമതലയും കൗൺസിലിനുണ്ടാകും.
ഇതിനായി സൈബർ കൺട്രോളർ തസ്തികയും ഉണ്ടാകും. പരീക്ഷാ കൺട്രോളർക്ക് പുറമെയാണ് ഇൗ തസ്തിക. വി.സി, പി.വി.സി, സൈബർ കൺട്രോളർ (എക്സ്ഒഫിഷ്യോ സെക്രട്ടറി), മേഖല കേന്ദ്രങ്ങളുടെ ഡയറക്ടറിൽ ഒരാൾ, പഠന സ്കൂൾ ഡയറക്ടറിൽ നിന്ന് ഒരാൾ, എക്സിക്യൂട്ടിവ് കൗൺസിലിൽ നിന്ന് രണ്ട് പേർ, വിവരസാേങ്കതിക-വിദ്യാഭ്യാസരംഗത്തെ രണ്ട് വിദഗ്ധർ എന്നിവർ അടങ്ങിയതായിരിക്കും സൈബർ കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.