ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാംക്ലാസ് പ്രവേശനം
text_fieldsജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. ഗ്രാമീണ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള ആധുനിക വിദ്യാഭ്യാസം സൗജന്യമായി നൽകുകയാണ് നവോദയ വിദ്യാലയങ്ങളുടെ ലക്ഷ്യം.
റസിഡൻഷ്യൽ സ്കൂൾ ആയതിനാൽ കാമ്പസിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. ഭക്ഷണം, താമസം, യൂനിഫോം, പുസ്തകം ഉൾപ്പെടെയെല്ലാം സൗജന്യമായിരിക്കും. ഇന്ത്യയിലാകെ 661 നവോദയ വിദ്യാലയങ്ങളുണ്ട്. ആറാംക്ലാസിൽ പരമാവധി 80 വിദ്യാർഥികൾക്കാണ് പ്രവേശനം.
കേരളത്തിൽ പതിനാല് ജില്ലകളിലും ഒാരോ നവോദയ വിദ്യാലയമുണ്ട്. ലക്ഷദ്വീപിലും ഒരെണ്ണമുണ്ട്. ജില്ല തലത്തിലാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാറിന് കീഴിൽ സി.ബി.എസ്.സി അഫ്ലിയേഷനോടെയാണ് പ്രവർത്തനം. 12ാം ക്ലാസുവരെ തുടർപഠന സൗകര്യമുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രവേശനവിജ്ഞാപനം www.navodaya.gov.in ൽ ലഭ്യമാണ്.
ആറാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി ഡിസംബർ 15നകം സമർപ്പിക്കണം. അപേക്ഷാ ഫീസില്ല. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
പ്രവേശന യോഗ്യത: നവോദയ വിദ്യാലയമുള്ള ജില്ലകളിലെ അംഗീകൃത സ്കൂളുകളിൽ 2020-21 അധ്യയന വർഷം അഞ്ചാംക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അതത് ജില്ലയിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ 2008 മേയ് ഒന്നിനും 2012 ഏപ്രിൽ 30നും മധ്യേ ജനിച്ചവരാകണം.
75 ശതമാനം സീറ്റുകളിലും ഗ്രാമീണ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 1/3 സീറ്റുകൾ പെൺകുട്ടികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ഒ.ബി.സി / എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് സീറ്റുകളിൽസംവരണാനുകൂല്യം ലഭിക്കുന്നു.
സെലക്ഷൻ ടെസ്റ്റ്: ആറാംക്ലാസ് സെലക്ഷൻ ടെസ്റ്റ് ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 11.30 മുതൽ ഉച്ചക്ക് 1.30 വരെ നടത്തും. മെൻറൽ എബിലിറ്റി ടെസ്റ്റ്, അരിത്തമെറ്റിക്സ് ടെസ്റ്റ്, പ്രിൻറ്വേഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഒബ്ജക്ടിവ് മാതൃകയിൽ 80 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിനാണ് പരീക്ഷ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിൽ ചോദ്യേപപ്പറുണ്ടാകും. പരീക്ഷ കേന്ദ്രം അഡ്മിറ്റ് കാർഡിലുണ്ടാകും. ടെസ്റ്റിൽ മികവ് പുലർത്തുന്നവർക്കാണ് പ്രവേശം.
നവോദയ വിദ്യാലയങ്ങളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കുന്നവർക്ക് ജെ.ഇ.ഇ മെയിൻ, നീറ്റ് ഉൾപ്പെടെയുള്ള ദേശീയ തല പ്രവേശന പരീക്ഷകളിൽ പെങ്കടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.navodaya.gov.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.