നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; ഓൺലൈൻ അപേക്ഷ നവംബർ 30നകം
text_fieldsജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് ഏപ്രിൽ 30ന് ദേശീയതലത്തിൽ നടത്തും. ഞായറാഴ്ച രാവിലെ 11.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് പരീക്ഷ. ഒബ്ജക്ടിവ് മാതൃകയിലുള്ള ടെസ്റ്റിൽ ബുദ്ധിപരീക്ഷ, ഗണിതശാസ്ത്രം, ഭാഷാശേഷി എന്നിവയിലായി 80 ചോദ്യങ്ങളുണ്ടാവും. ആകെ 100 മാർക്കിനാണിത്. കേരളത്തിലുള്ളവർക്ക് മലയാളത്തിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലും പരീക്ഷയെഴുതാം.
2022-23 വർഷത്തെ ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിൽ പെങ്കടുക്കുന്നതിന് അപേക്ഷ ഓൺലൈനായി നവംബർ 30നകം സമർപ്പിക്കണം. അപേക്ഷാേഫാറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.navodaya.gov.inൽ ലഭ്യമാണ്.
ഇന്ത്യയിൽ ആകെ 661 ജവഹർ നവോദയ വിദ്യാലയങ്ങളുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും ഓരോ നവോദയ വിദ്യാലയമാണുള്ളത്. 80 വിദ്യാർഥികൾക്ക് പ്രവേശനമുണ്ടാകും. ചെറ്റച്ചൽ (തിരുവനന്തപുരം), കൊട്ടാരക്കര, കുളമാവ് (ഇടുക്കി), ചെന്നിത്തല, കോട്ടയം, വെച്ചൂച്ചിറ (പത്തനംതിട്ട), നേരിയമംഗലം (എറണാകുളം), മലമ്പുഴ, മായന്നൂർ (തൃശൂർ), ഊരകം (മലപ്പുറം), പാനൂർ (കണ്ണൂർ), വടകര/മണിയൂർ (കോഴിക്കോട്), പെരിയ (കാസർകോട്), പൂക്കോട് (വയനാട്) എന്നിവിടങ്ങളിലാണ് നവോദയ വിദ്യാലയങ്ങളുള്ളത്.
നവോദയ വിദ്യാലയം പ്രവർത്തിക്കുന്ന ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ 2009 മേയ് ഒന്നിന് മുേമ്പാ 2013 ഏപ്രിൽ 30ന് ശേഷമോ ജനിച്ചവരാകരുത്. അതത് ജില്ലയിലെ സർക്കാർ/എയ്ഡഡ്/അംഗീകൃത സ്കൂളിൽനിന്നും 2021-22 വർഷം അഞ്ചാം ക്ലാസ് പാസായിരിക്കണം.
75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികൾക്കാണ് പ്രവേശനം. 25 ശതമാനം നഗര പ്രദേശങ്ങളിലുള്ളവർക്കും. റൂറൽ/ഗ്രാമീണ േക്വാട്ടയിൽ പ്രവേശനത്തിന് ഗ്രാമീണ മേഖലയിലെ ഏതെങ്കിലും അംഗീകൃത സ്കൂളിൽ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ ഒരുവർഷം പൂർണമായും പഠിച്ച് വിജയിച്ചിരിക്കണം.
േകന്ദ്രസർക്കാറിന് കീഴിലാണ് നവോദയ വിദ്യാലയങ്ങൾ. റസിഡൻഷ്യൽ ആയതിനാൽ സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. താമസം, ഭക്ഷണം, പുസ്തകങ്ങൾ, യൂനിഫോം തുടങ്ങി എല്ലാം സൗജന്യം.
ഗുണമേന്മയുള്ള ആധുനിക വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുക. എട്ടാം ക്ലാസ് വരെയുള്ള ബോധനമാധ്യമം മാതൃഭാഷയിലാണ്. 12ാം ക്ലാസ് വരെ പഠനം തുടരാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകം ഹോസ്റ്റൽ സൗകര്യം ലഭിക്കും. വിദ്യാർഥികൾ സി.ബി.എസ്.ഇ നടത്തുന്ന ബോർഡ് പരീക്ഷയെഴുതണം. കുടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.