ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റി ഈ വർഷം 21 ഡിഗ്രി കോഴ്സും ഒമ്പത് പി.ജി കോഴ്സും തുടങ്ങും
text_fieldsകൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റിയിൽ 21 വിഷയങ്ങളിൽ ഡിഗ്രി കോഴ്സും ഒമ്പത് പി.ജി കോഴ്സും ഈ വർഷം ആരംഭിക്കും. സംസ്ഥാനത്ത് ആദ്യമായി ബി.എ ഫിലോസഫിയില്‍ ശ്രീനാരായണഗുരു സ്റ്റഡീസ് എന്ന വിഷയത്തിൽ ഡിഗ്രി കോഴ്സ് തുടങ്ങും. അഞ്ച് സ്കൂളുകളുടെ കീഴിലാകും കോഴ്സുകൾ. വെള്ളിയാഴ്ച അവതരിപ്പിച്ച സർവകലാശാലയുടെ പ്രഥമ ബജറ്റിലാണ് ഇൗ നിർദേശങ്ങൾ. സർവകലാശാലക്ക് യു.ജി.സി അംഗീകാരം ലഭിച്ചെങ്കിലും കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് നടപടികൾ നടന്നുവരുകയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി.എം. മുബാറക് പാഷ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒാപൺ സർവകലാശാല കോഴ്സുകൾക്ക് അംഗീകാരം ലഭിക്കാത്തതുമൂലം വിദ്യാർഥികൾക്ക് മറ്റ് സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് ചേരാനാവാത്ത അവസ്ഥ പരിഹരിക്കാൻ സർക്കാർതലത്തിൽ നടപടി കൈക്കൊള്ളും. 65 കോടി രൂപ വരവും 80 കോടി രൂപ ചെലവും 15 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് സിന്‍ഡിക്കേറ്റംഗവും ഫിനാന്‍സ് കൗണ്‍സില്‍ അംഗവുമായ അഡ്വ. ബിജു കെ. മാത്യു അവതരിപ്പിച്ചു.
212 അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. സർവകലാശാല ആസ്ഥാന മന്ദിരം നിർമിക്കാൻ എട്ടുമുതൽ 10 ഏക്കർ വരെ സ്ഥലം നഗരപരിധിയിൽ പതിച്ചെടുക്കാന്‍ നടപടി സ്വീകരിക്കും. അതിനാവുന്നില്ലെങ്കിൽ ഭൂമി വിലക്ക് വാങ്ങാൻ 35 കോടി രൂപ നീക്കിെവച്ചു.
നാല് പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിക്കും. സർക്കാർ, എയ്ഡഡ് കോളജുകൾ പഠനകേന്ദ്രങ്ങളാക്കും. സുസജ്ജമായ ലൈബ്രറി സ്ഥാപിക്കും. ഇവിടെ ശ്രീനാരായണഗുരുവിെൻറ ഗ്രന്ഥശേഖരം ഒരുക്കും.
തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സുമായി ചേർന്ന് സേഫ്റ്റി മാനേജ്മെൻറ് ഡിേപ്ലാമ, ചലച്ചിത്രനിർമാണത്തിൽ ഡിേപ്ലാമ, ചലച്ചിത്രാസ്വാദനത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവ ആരംഭിക്കും. കൊല്ലത്തിെൻറ സാംസ്കാരിക പൈതൃക ഗവേഷണം, ശ്രീനാരായണഗുരു നാഷനൽ സെമിനാർ, മെറിറ്റ് സ്കോളര്‍ഷിപ്, സർവകലാശാല കലോത്സവം, സ്പോർട്സ് മീറ്റ് തുടങ്ങിയവ നടപ്പാക്കും. േപ്രാ വൈസ് ചാന്‍സലര്‍ ഡോ. എസ്.വി. സുധീര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ. ശ്രീവത്സന്‍, ഡോ. എം. ജയപ്രകാശ്, ഡോ. സി. ഉദയകല, കായിക്കര നിസാമുദ്ദീന്‍, ഡോ. കെ.പി. പ്രേംകുമാര്‍, പ്രഫ. ടി.എം. വിജയന്, ഡോ. എ. പസിലത്തില്‍, ഫെറോള്‍ഡ് സേവ്യര്‍, രജിസ്ട്രാര്‍ ഡോ. പി.എന്‍. ദിലീപ്, ഫിനാന്‍സ് ഓഫിസർ വി. അജയകുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.