ലളിതം സാമൂഹ്യശാസ്ത്രം
text_fieldsനന്നായി ആശയഗ്രഹണം നടത്തി പഠനം നടത്തിയവർക്കും ശരാശരിക്കാർക്കും എ പ്ലസിൽ എത്താൻ കഴിയുന്നതായിരുന്നു എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷ. പാർട്ട് എയിലെ അഞ്ച് ചോദ്യങ്ങളും ക്ലാസ് മുറികളിൽ നിരന്തരം ചർച്ചചെയ്യപ്പെട്ടവയാണ്. 6 മുതൽ 10 വരെയുള്ള മൂന്ന് മാർക്കിന്റെ ചോദ്യങ്ങൾ ശരാശരിക്കാർക്കും ഉത്തരം എഴുതാൻ കഴിയുന്നവയായിരുന്നു. എട്ടാമത്തെ ചോദ്യം മോഡൽ പരീക്ഷക്ക് ഒരു മാർക്കിന്റെ ചോദ്യമായി ചോദിച്ചതിന്റെ മറ്റൊരു രൂപത്തിലുള്ളതായിരുന്നു. ‘കേരളം ആധുനികതയിലേക്ക്’ എന്ന അധ്യായത്തിലെ പതിനൊന്നാമത്തെ ചോദ്യം പഠനത്തിൽ പിന്നാക്കക്കാർക്കും വളരെ എളുപ്പത്തിൽ ഉത്തരത്തിലേക്ക് എത്താൻ കഴിയുന്നതായിരുന്നു.
12, 13, 14 തുടങ്ങിയ നാലു മാർക്കിന്റെ ചോദ്യങ്ങൾ സാധാരണ ചോദിച്ചു കാണാറുള്ള ചോദ്യങ്ങൾ ആയതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടില്ലാതെ എഴുതാൻ കഴിയും. പതിനഞ്ചാമത്തെ ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്താൻ നൽകിയവ അനായാസം രേഖപ്പെടുത്താൻ കഴിയുന്നവയുമായിരുന്നു. പാർട്ട് ബിയിലെ 16 മുതൽ19 വരെയുള്ള 3 മാർക്കിന്റെ ചോദ്യങ്ങൾ ക്ലാസ് മുറികളിൽ നിരന്തരം ചർച്ചചെയ്യപ്പെട്ടവയാണ്. 19 മുതൽ 23 വരെയുള്ള 4 മാർക്കിന്റെ ചോദ്യങ്ങളും വളരെ ലളിതമായി കുട്ടികൾക്ക് ഉത്തരം എഴുതാൻ കഴിയുന്നവയായിരുന്നു.
പതിവുചോദ്യമായ ഗ്രിഡ് ഒഴിവാക്കിയത് കുട്ടികളെ ഒരൽപം നിരാശരാക്കി. 5 മാർക്കിന്റെ 24ാമത്തെ ചോദ്യവും 6 മാർക്കിന്റെ 26ാമത്തെ ചോദ്യവും സാധാരണ ചോദിക്കാറുള്ളവയും എളുപ്പത്തിൽ ഉത്തരത്തിലെത്തിച്ചേരാൻ സാധിക്കുന്നവയുമാണ്. ഈ വർഷത്തെ എസ്.എസ്.എൽ.സിയുടെ അവസാന പരീക്ഷയായ സാമൂഹ്യശാസ്ത്രം എല്ലാ വിഭാഗം വിദ്യാർഥികളെയും പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.