കുസാറ്റില്‍ വിവിധ വകുപ്പുകളില്‍ സ്പോട്ട് അഡ്മിഷന്
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ മറൈന്‍ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് നടത്തുന്ന എം.എസ്സി മറൈന്‍ ജിയോഫിസിക്സ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യരായ വിദ്യാർഥികൾക്ക് ജൂലൈ 13ന് രാവിലെ 10.30ന് എറണാകുളം ലേക് സൈഡ് കാമ്പസിലുള്ള സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സിലെ വകുപ്പ് ഓഫിസില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോൺ: 0484- 2863315.
മറൈന്‍ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പില്‍ എം.എസ്സി മറൈന്‍ ബയോളജി കോഴ്സിലെ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ജൂലൈ 19ന് രാവിലെ നടക്കും. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: 0484- 2368120, 2863215.
എന്വയണ്മെന്റല് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദ കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന് ജൂലൈ 13ന് നടക്കും. വിവരങ്ങൾക്ക്: 0484-2862551, 2577311. ഇ-മെയിൽ: ses@cusat.ac.in
ഡി.ഡി.യു കൗശല്‍ കേന്ദ്രയില്‍ ബി.വോക് ബിസക്സ് പ്രോസസ് ആൻഡ് ഡേറ്റ അനലിറ്റിക്സ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന് ജൂലൈ 14ന് രാവിലെ 10ന് നടക്കും. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: https://kaushalkendra.cusat.ac.in
സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ എം.എസ്സി ഇക്കണോമെട്രിക്സ് ഫിന്‍ടെക് കോഴ്സില്‍ ജൂലൈ 14ന് സ്പോട്ട് അഡ്മിഷന് നടത്തും. വിവരങ്ങള്‍ക്ക്: 0484 2862735.
ഫിസിക്കല്‍ ഓഷ്യനോഗ്രഫി വകുപ്പില്‍ എം.ടെക് ഓഷ്യന്‍ ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 13ന് ഉച്ചക്ക് 12സ്പോട്ട് അഡ്മിഷന് നടത്തും. സാധുവായ ഗേറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തില്‍ ഗേറ്റ് യോഗ്യതയില്ലാത്തവര്‍ക്കും ക്യാറ്റ് 2023ന് അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും യോഗ്യതയുണ്ടെങ്കില്‍ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
എം.എസ്സി ഓഷ്യാനോഗ്രഫി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് ജൂലൈ 13ന് നടക്കും. ക്യാറ്റ് റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത പട്ടികവർഗ വിദ്യാർഥികളെ യോഗ്യത പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കും. വിവരങ്ങള്‍ക്ക്: 04842363950, 2863118, 8281602950.
സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അഞ്ച് വര്‍ഷ ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്), ബി.കോം എൽഎൽ.ബി (ഓണേഴ്സ്) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് ജൂലൈ 14ന് രാവിലെ 10.30 ന് വകുപ്പ് ഓഫിസില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക്: 9383445550.
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ എം.ടെക് ഡേറ്റ സയന്‍സ് ആൻഡ് അനലിറ്റിക്സ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് ജൂലൈ 14 ന് രാവിലെ 10ന് നടക്കും. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 0484-2575893, 2862470.
പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്നോളജി വകുപ്പില്‍ എം.ടെക് പോളിമര്‍ ടെക്നോളജി കോഴ്സിൽ ജൂലൈ 15ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന് നടക്കും. വിവരങ്ങള്‍ക്ക്: 0484- 2575723.
ഹിന്ദി വകുപ്പില്‍ എം.എ ഹിന്ദി ഭാഷ സാഹിത്യത്തില്‍ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റിലെ ഒഴിവിലേക്കുള്ള സ്പോട്ട് അഡ്മിഷന് ജൂലൈ 15ന് രാവിലെ 10ന് വകുപ്പ് ഓഫിസില്‍ നടക്കും. വിവരങ്ങൾക്ക്: 0484-2575954, 2862500, 9895664682.
സ്പോട്ട് അഡ്മിഷന് സംബന്ധിച്ച വിശദ വിവരങ്ങള്‍ സര്‍വകലാശാല അഡ്മിഷന് പോര്‍ട്ടലായ admissions.cusat.inല്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.