ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല: പി.ജി കോഴ്സുകൾ കുറവ്; വിദ്യാർഥികൾ പ്രതിസന്ധിയിലാകും
text_fieldsതിരുവനന്തപുരം: ഇതര സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർത്തലാക്കി ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല ആരംഭിക്കുന്നത് മതിയായ കോഴ്സുകളില്ലാതെ. കേരള സർവകലാശാലയിൽ നിലവിൽ 12 ബിരുദ കോഴ്സുകളും 13 പി.ജി കോഴ്സുകളുമാണ് വിദൂര വിദ്യാഭ്യാസത്തിന് കീഴിൽ നടത്തുന്നത്. കാലിക്കറ്റിൽ 14 ബിരുദ കോഴ്സുകളും 12 പി.ജി കോഴ്സുകളുമാണുള്ളത്.
എന്നാൽ 12 ബിരുദ കോഴ്സുകളും അഞ്ച് പി.ജി കോഴ്സുകളുമായാണ് ഒാപൺ സർവകലാശാല ആരംഭിക്കുന്നത്. ഇതര സർവകലാശാലകളിൽ പഠനാവസരം നിർത്തലാക്കുേമ്പാൾ അവിടെയുള്ള കോഴ്സുകൾ ഒാപൺ സർവകലാശാലയിൽ ആരംഭിക്കണം. അല്ലെങ്കിൽ ഇൗ സർവകലാശാലകളിൽനിന്ന് ബിരുദ കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്ക് നിശ്ചിത വിഷയത്തിൽ ഒാപൺ സർവകലാശാലയിൽ പി.ജി കോഴ്സില്ലാത്ത സാഹചര്യമുണ്ടാകും.
ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, കൊമേഴ്സ് വിഷയങ്ങളിൽ മാത്രമാണ് ഒാപൺ സർവകലാശാല പി.ജി കോഴ്സുകൾ തുടങ്ങുന്നത്. എന്നാൽ കാലിക്കറ്റ്, കേരള സർവകലാശാലകൾക്ക് കീഴിലായി ഇക്കണോമിക്സ്, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സംസ്കൃതം, സോഷ്യോളജി, കൊമേഴ്സ്, എം.എസ്സി മാത്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എൽ.െഎ.എസ്സി, എം.എസ്സി മാത്സ്, കമ്പ്യൂട്ടർ സയൻസ്, എം.ബി.എ കോഴ്സുകൾ നടത്തിവരുന്നുണ്ട്. ഒാപൺ സർവകലാശാലയിൽ ഇത് അഞ്ച് േകാഴ്സുകളിലേക്ക് ചുരുങ്ങുേമ്പാൾ മറ്റ് കോഴ്സുകൾക്കായി കുട്ടികൾ കേരളത്തിന് പുറത്തുള്ള സർവകലാശാലകളെ ആശ്രയിക്കേണ്ടിവരും.
കാലിക്കറ്റിൽ ബിരുദതലത്തിൽ ബി.എ അറബിക്, ബി.എ അഫ്ദലുൽ ഉലമ കോഴ്സുകൾ വെവ്വേറെ നടത്തുന്നുണ്ടെങ്കിൽ ഒാപൺ സർവകലാശാലയിൽ ബി.എ അറബിക് കോഴ്സ് മാത്രമാണുള്ളത്. കാലിക്കറ്റിൽ കോഴ്സ് തുടരാനായില്ലെങ്കിൽ വിദൂരവിദ്യാഭ്യാസത്തിലൂടെ അഫ്ദലുൽ ഉലമ പഠനത്തിനുള്ള അവസരം ഇല്ലാതായിമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.