ശ്രീനാരായണഗുരു ഓപൺ സർവകലാശാലക്ക് തുടക്കമായി
text_fieldsകൊല്ലം: ലോകം അംഗീകരിച്ച ശ്രീനാരായണഗുരുവിനെ കേരളത്തിന് ഉചിതമായരീതിയിൽ ആദരിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിെൻറ പേരിൽ മഹാസർവകലാശാല കൊല്ലത്ത് സ്ഥാപിക്കുമ്പോൾ 'ചെയ്യേണ്ടത് ചെയ്യുകയാണ് നമ്മളെ'ന്ന് ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് അദ്ദേഹം പറഞ്ഞു.
സർക്കാർ ആഭിമുഖ്യത്തിൽ ഗുരുവിെൻറ പ്രതിമ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചതുപോലും കഴിഞ്ഞയാഴ്ചയാണ്. ആധുനിക സാങ്കേതിക ശാസ്ത്ര സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എല്ലാ വൈജ്ഞാനികമേഖലകളിലും സർവവിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉന്നതവിദ്യാഭ്യാസ നൈപുണ്യവും പ്രദാനം ചെയ്യാനാണ് ഓപൺ സർവകലാശാലയിലൂടെ ഉദ്ദേശിക്കുന്നത്. ഉപരിപഠനം കഴിവും യോഗ്യതയും ആഗ്രഹവുമുള്ള മുഴുവനാളുകൾക്കും പ്രാപ്യമാക്കാനുള്ള സംവിധാനമാണിത്.
ഇരുളടഞ്ഞ കാലത്തുനിന്ന് നവോത്ഥാനത്തിെൻറ നേർവഴിയിലേക്ക് കേരളത്തെ നയിച്ചത് ശ്രീനാരായണഗുരുവാണ്. ഒരുപക്ഷേ കേരളക്കരയിൽ പ്രബുദ്ധത എന്ന വാക്ക് ആദ്യമായി ഉച്ചരിച്ചത് ഗുരുവായിരിക്കും. ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ കരഗതമാക്കുകയാണ് സർക്കാർ ലക്ഷ്യം. അതിനുള്ള അവസരമൊരുക്കുന്ന ഒരു സാധ്യതയിൽനിന്നും സർക്കാർ മുഖം തിരിഞ്ഞുനിൽക്കിെല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷതവഹിച്ചു.
കൊല്ലം ബൈപാസ് റോഡിനോട് ചേര്‍ന്ന് ഏഴു നിലകളിലായുള്ള ചൂരവിളാസ് സമുച്ചയത്തില്‍ 18 ക്ലാസ് മുറികളും 800 പേര്‍ ഉള്‍ക്കൊള്ളുന്ന ഒാഡിറ്റോറിയവും നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.