എസ്.എസ്.സി കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ മേയ് 29 - ജൂൺ ഏഴുവരെ തീയതികളിൽ
text_fieldsകേന്ദ്ര സർവിസുകളിൽ ഗ്രൂപ് 'ബി', 'സി' തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) മേയ് 29 മുതൽ ജൂൺ ഏഴുവരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയിൽ (CGLE 2020) പങ്കെടുക്കുന്നതിന് അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ജനുവരി 31വരെ അപേക്ഷകൾ സ്വീകരിക്കും.
ടയർ വൺ പരീക്ഷയാണിത്. ഇതിൽ യോഗ്യത നേടുന്നവരെ ടയർ ടു ഡിസ്ക്രിപ്റ്റിവ് പരീക്ഷക്ക് ക്ഷണിക്കും. ടെസ്റ്റിൽ മികവുപുലർത്തുന്നവരുടെ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://ssc.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് 100 രൂപ.
വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ വിമുക്തഭടന്മാർ എന്നീ വിഭാഗത്തിൽപെടുന്നവർക്ക് ഫീസില്ല. വൺടൈം രജിസ്ട്രേഷൻ നടത്തിയതിനുശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അംഗീകൃത സർവകലാശാല ബിരുദധാരികൾക്കും മറ്റും അപേക്ഷിക്കാം.
പ്രായം 1.1.2021ൽ 18-32 വയസ്സ്. ചില തസ്തികകൾക്ക് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. ഉയർന്ന പ്രായപരിധിയിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നുവർഷവും ഭിന്നശേഷിക്കാർക്ക് (PWD) 10 വർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും ഇളവുണ്ട്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്.
പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത ടയർ വൺ പരീക്ഷയിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനസ് ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിെഹൻഷൻ എന്നിവയിലായി 100 ചോദ്യങ്ങളുണ്ടാവും. 200 മാർക്കിനാണ് ഒബ്ജക്ടിവ് മാതൃകയിലുള്ള പരീക്ഷ. ഒരു മണിക്കൂർ അനുവദിക്കും.
ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയിസ് മാതൃകയിലുള്ള ടയർ ടു പരീക്ഷയിൽ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റീസ് (100 ചോദ്യങ്ങൾ, 200 മാർക്കിന്), ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ (200, 200), സ്റ്റാറ്റിസ്റ്റിക്സ് (100- 200), ജനറൽ സ്റ്റഡീസ് (ഫിനാൻസ് ആൻഡ് ഇക്കണോമിക്സ് (100-200) എന്നിവയിലെ ചോദ്യങ്ങൾക്കുപുറമെ ഡിസ്ക്രിപ്റ്റിവ് പേപ്പറിൽ ഉപന്യാസം/പ്രിസി/െലറ്റർ ൈററ്റിങ് എന്നിവയിലും ചോദ്യങ്ങളുണ്ടാവും. കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി/ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റുകളുമുണ്ടാവും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്.
ഒഴിവുകൾ: 6506. ഗ്രൂപ് ബി ഗസറ്റഡ് -250, നോൺഗസറ്റഡ് -351, ഗ്രൂപ് സി -2743. വിവിധ കേന്ദ്ര സർവിസുകളിലായി അസിസ്റ്റൻറ് ഓഡിറ്റ്/ /അക്കൗണ്ടിങ് ഓഫിസർ, അസിസ്റ്റൻറ് സെക്ഷൻ ഓഫിസർ, അസിസ്റ്റൻറ് ഇൻകംടാക്സ് ഇൻസ്പെക്ടർ, ??? എക്സൈസ് ഇൻസ്പെക്ടർ, പ്രിവൻറിവ് ഓഫിസർ, അസിസ്റ്റൻറ് എൻഫോഴ്സ്മെൻറ് ഓഫിസർ, സി.ബി.ഐ- സബ് ഇൻസ്പെക്ടർ, എൻ.ഐ.എ സബ് ഇൻസ്പെക്ടർ, ഡിവിഷനൽ അക്കൗണ്ടൻറ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ടാക്സ് അസിസ്റ്റൻറ് മുതലായ തസ്തികകളിലാണ് റാങ്ക്ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.