എസ്.എസ്.സി കമ്പയിൻഡ് ഹയർ സെക്കൻഡറി പരീക്ഷ മേയിൽ
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) 2021 വർഷത്തെ കമ്പയിൻഡ് ഹയർ സെക്കൻഡറി (10 + 2) ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം https://ssc.nic.inൽ. അപേക്ഷ ഓൺലൈനായി മാർച്ച് 7നകം. അപേക്ഷ ഫീസ് 100 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി മാർച്ച് 8 വരെ ഫീസ് അടക്കാം.
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യം. പ്രായപരിധി 1.1.2022ൽ 18-27. 1995 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ഒ.ബി.സി/വിമുക്ത ഭടന്മാർ മുതലായ സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ഇളവുണ്ട്.
പരീക്ഷ: കേന്ദ്ര സർവിസിൽ ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികകളിലേക്കുള്ള സ്ഥിര നിയമനങ്ങൾക്കാണ് പരീക്ഷ.
ദേശീയതലത്തിൽ 2022 മേയ് മാസത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ടയർ-1) തുടർന്നുള്ള ടയർ-2 ഡിസ്ക്രിപ്റ്റിവ് പേപ്പർ പരീക്ഷ, ടയർ-3 സ്കിൽ/ടൈപിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, പൊതുവിജ്ഞാനം എന്നിവയിൽ ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 100 ചോദ്യങ്ങളുണ്ടാവും. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരവും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷകേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.