എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ
text_fieldsതിരുവനന്തപുരം: ആദ്യമായി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിറ്റൽ രൂപത്തിൽ ലഭ്യ മായിത്തുടങ്ങി. 2018ലെ സർട്ടിഫിക്കറ്റുകളാണ് ഡിജിലോക്കർ സംവിധാനത്തിൽ ലഭ്യമാക്കിയ ത്. സംസ്ഥാന െഎ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവയുടെ സഹകരണത്തോട െ പരീക്ഷ ഭവനാണ് സൗകര്യം ഒരുക്കിയത്.
2019ൽ എസ്.എസ്.എൽ.സി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് ജൂലൈ 15 മുതൽ ലഭ്യമാകും. ഇവ ആധികാരിക രേഖയായി ഉപയോഗിക്കാം. https://digilocker.gov.in വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റിൽ sign up എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകണം. ഇൗ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) കൊടുത്തശേഷം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്വേഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കാൻ ലോഗിൻ ചെയ്ത് ‘Get more now’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education സെക്ഷനിൽനിന്ന് ‘Board of Public Examination Kerala’ തെരഞ്ഞെടുക്കുക. തുടർന്ന് ‘Class X School Leaving Certificate’ സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് വെബ്സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശ അനുസരിച്ച് ചെയ്താൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന െഎ.ടി മിഷെൻറ സിറ്റിസൺ േകാൾ സെൻററിലെ 1800-4251-1800 (ടോൾ ഫ്രീ), 155300 (ബി.എസ്.എൻ.എൽ നെറ്റ്വർക്കിൽനിന്ന്), 0471 2115054, 2115098, 2335523 (മറ്റ് നെറ്റ്വർക്കുകളിൽനിന്നും) നമ്പറുകളിൽ വിളിക്കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.