എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മാഞ്ഞുപോകൽ: ടോണറുകൾ വിതരണം ചെയ്ത സ്ഥാപനം കരിമ്പട്ടികയിലേക്ക്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അച്ചടിക്കായി ഗുണനിലവാരമില്ലാത ്ത ടോണറുകൾ വിതരണം ചെയ്ത സ്വകാര്യ സ്ഥാപനത്തെ വിദ്യാഭ്യാസവകുപ്പ് കരിമ്പട്ടികയി ൽെപടുത്തുന്നു. ഇതിനായി പരീക്ഷാ കമീഷണർകൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപ ാർശ സമർപ്പിച്ചു. തിരുവനന്തപുരം മുളവനയിലെ മൈക്രോ ലിങ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
കഴിഞ്ഞ മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സർട്ടിഫിക്കറ്റ് അച്ചടിക്കായി പരീക്ഷാഭവന് ടോണറുകൾ വിതരണം ചെയ്തത് ഇൗ സ്ഥാപനമായിരുന്നു. യഥാർഥ ടോണറുകൾക്ക് പകരം മഷി റീഫിൽ ചെയ്ത ടോണറുകളാണ് ഇൗ സ്ഥാപനം വിതരണം ചെയ്തതെന്നാണ് ആക്ഷേപം.
വിതരണം ചെയ്ത് രണ്ടുമാസം കഴിഞ്ഞപ്പോൾതന്നെ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മാഞ്ഞുപോകുന്നതായി പരാതി ലഭിച്ചു. അത്തരം സർട്ടിഫിക്കറ്റുകൾ ഹെഡ്മാസ്റ്റർ വഴി ജില്ല വിദ്യാഭ്യാസ ഒാഫിസുകൾ മുഖേന പരീക്ഷാഭവനിൽ എത്തിച്ചു. തിരികെയെത്തിയ സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഇൗടാക്കാതെയും ഡ്യൂപ്ലിക്കേറ്റ് സീൽ പതിക്കാതെയും പരീക്ഷാഭവൻ പകരം സർട്ടിഫിക്കറ്റുകൾ റീപ്രിൻറ് ചെയ്തുനൽകുന്നുണ്ട്.
ഇതിനകം 34,550 സർട്ടിഫിക്കറ്റുകൾ റീപ്രിൻറ് ചെയ്തുനൽകി. ഇത്തരം വിദ്യാർഥികൾക്ക് സൗജന്യമായി സർട്ടിഫിക്കറ്റ് റീപ്രിൻറ് ചെയ്ത് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാർഥികളുേടതാണ് അക്ഷരങ്ങൾ മാഞ്ഞുപോയ സർട്ടിഫിക്കറ്റുകളിൽ ഭൂരിഭാഗവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.