എസ്.എസ്.എൽ.സി; വിഷയ ചെയർമാൻമാരുടെ യോഗം ശനിയാഴ്ച
text_fieldsതിരുവനന്തപുരം: എസ്.എസ്.എല്‍.സി മൂല്യനിർണയത്തിനുള്ള സ്കീം ഫൈനലൈസേഷന്‍ മുന്നോടിയായി വിഷയ ചെയർമാൻമാരുടെ യോഗം ശനിയാഴ്ച എസ്.സി.ഇ.ആർ.ടിയിൽ നടക്കും. പരീക്ഷ കമീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചോദ്യപേപ്പറിലെ പ്രശ്നങ്ങളായിരിക്കും പ്രധാനമായും ചർച്ചചെയ്യുക.
പ്രശ്നങ്ങളുള്ള ചോദ്യങ്ങളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട സമീപനവും യോഗം ചർച്ചചെയ്യും. ഇൗ യോഗതീരുമാന പ്രകാരമായിരിക്കും മൂല്യനിർണയത്തിനായുള്ള സ്കീം ഫൈനലൈസേഷൻ നടത്തുക. യോഗത്തിൽ ചെയർമാൻമാർക്ക് പുറമെ ചോദ്യം തയാറാക്കിയവരിൽപെട്ട ഒരു അധ്യാപകനും പെങ്കടുക്കും. ഇവരായിരിക്കും ബന്ധപ്പെട്ട വിഷയങ്ങളുടെ സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾക്ക് നേതൃത്വം നൽകുക. സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ 10 കേന്ദ്രങ്ങളിൽ നടത്തും.
54 മൂല്യനിര്‍ണയ കേന്ദ്രങ്ങളിലായി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഏപ്രില്‍ ആറ് മുതല്‍ 21വരെ നടത്തും. 964 അഡീഷനൽ ചീഫുമാരെയും 9244 അസി. എക്സാമിനർമാരെയും മൂല്യനിർണയ ജോലിക്കായി നിയമിച്ചിട്ടുണ്ട്. 231 അഡീഷനൽ ചീഫുമാരെയും 1813 അസി. എക്സാമിനർമാരെയും റിസർവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ അവസാനവാരം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. ചോദ്യകർത്താക്കളിൽ നാലിൽ മൂന്നുപേരും ഇത്തവണ ബന്ധപ്പെട്ട വിഷയം പഠിപ്പിക്കുന്ന അധ്യാപകരായതിനാൽ പിഴവുകൾ ഒഴിഞ്ഞതായിരുന്നു എസ്.എസ്.എൽ.സി ചോദ്യേപപ്പറുകൾ.
114 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളും 27 ഇരട്ട മൂല്യനിർണയ ക്യാമ്പുകളും 39 ടാബുലേഷൻ കേന്ദ്രങ്ങളുമാണ് ഹയർ സെക്കൻഡറിക്കായി ഒരുക്കിയിരിക്കുന്നത്. മൂല്യനിർണയം ഏപ്രിൽ നാലിന് തുടങ്ങും. മേയ് ആദ്യവാരം രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലങ്ങൾ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.