പുതുമയുള്ള ചോദ്യങ്ങളുമായി രസതന്ത്രം
text_fieldsപത്താം ക്ലാസിലെ രസതന്ത്ര ചോദ്യങ്ങൾ കുട്ടികളുടെ ആശയ വ്യക്തത, പഠനനിലവാരം, ചിന്താശേഷി എന്നിവ മനസ്സിലാക്കുന്ന തരത്തിൽ പുതുമയും നിലവാരവും നിലനിർത്തുന്നതായിരുന്നു. മുൻ വർഷങ്ങളിലേതു പോലെ നേരിട്ടുള്ള ചോദ്യങ്ങളും ആവർത്തന ചോദ്യങ്ങളും കുറവായതിനാൽ ചില കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. വേറിട്ടതും പുതുമയുള്ളതുമായ ചോദ്യങ്ങൾ നന്നായി വായിച്ച് ചിന്തിച്ചു മാത്രമേ ഉത്തരങ്ങൾ കണ്ടെത്താൻ സാധിക്കൂ.
സെക്ഷൻ എയിലെ ഒന്ന് രണ്ട്, നാല്, അഞ്ച് എന്നീ ചോദ്യങ്ങൾ പുസ്തകത്തിൽനിന്ന് നേരിട്ടുള്ളവയാണെങ്കിലും ചില കുട്ടികൾക്ക് എഴുതാൻ സാധിക്കണമെന്നില്ല. രണ്ടാമത്തെ ചോദ്യം നന്നായി ആശയ വ്യക്തതയുള്ള കുട്ടികൾക്ക് മാത്രമേ എഴുതാൻ കഴിയൂ. ഏഴാമത്തെ ചോദ്യം നന്നായി വായിച്ചു ഗ്രഹിച്ചില്ലെങ്കിൽ മാർക്ക് നഷ്ടമാകും. എട്ടാമത്തെ ചോദ്യം മാതൃക മോഡൽ പരീക്ഷക്കുള്ളതിനാൽ ബുദ്ധിമുട്ടുണ്ടാകില്ല.
സെക്ഷൻ സിയിലെ പതിനൊന്നാമത്തെ ചോദ്യത്തിന്റെ സി പാർട്ട് അവ്യക്തത സൃഷ്ടിക്കുന്നതാണ്. 12, 13 ചോദ്യം മാതൃകകൾ പരിചയമുള്ളതിനാൽ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ 14, 15 ചോദ്യങ്ങൾ ചിലർക്ക് ബുദ്ധിമുട്ടായിരിക്കും. 16, 17 ,18 ,19 ചോദ്യങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നതിനാൽ ശരാശരിക്കാരെ ബുദ്ധിമുട്ടിൽ ആക്കിയേക്കും.
ഇരുപതാമത്തെ ചോദ്യം മിക്കവാറും എല്ലാ കുട്ടികൾക്കും ആശ്വാസം നൽകുന്നതാണ്. പൊതുവേ വ്യത്യസ്ത പുലർത്തുന്നതും പുതുമയുള്ളതുമായ ചോദ്യപേപ്പർ ചില കുട്ടികൾക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പുസ്തകത്തിലെ ആശയങ്ങൾ വ്യക്തമായി മനസ്സിലാക്കിയവർക്ക് ഉയർന്ന ഗ്രേഡ് നേടാൻ സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.