എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ 2024 മാർച്ച് നാല് മുതൽ 25 വരെ നടക്കും. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനമായി. ടി.എച്ച്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 26 വരെ നടക്കും.
പരീക്ഷാഫീസ് പിഴയില്ലാതെ ഡിസംബർ നാല് മുതൽ എട്ട് വരെയും പിഴയോടെ ഡിസംബർ 11 മുതൽ 14 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ 14 വരെ നടക്കും. ഗ്രേസ് മാർക്ക് പുതിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും.
എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിൾ
(സമയം രാവിലെ 9.30 മുതൽ)
മാർച്ച് 4, തിങ്കൾ: ഒന്നാം ഭാഷ -പാർട്ട് ഒന്ന് (മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്റൽ -ഒന്നാം പേപ്പർ/ അറബിക് (അക്കാദമിക്)/ അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ)
മാർച്ച് 6, ബുധൻ: രണ്ടാം ഭാഷ ഇംഗ്ലീഷ്
മാർച്ച് 11, തിങ്കൾ: ഗണിതശാസ്ത്രം
മാർച്ച് 13, ബുധൻ: ഒന്നാം ഭാഷ പാർട്ട് രണ്ട് (മലയാളം/ തമിഴ്/ കന്നട/ സ്പെഷൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ്/ അറബിക് ഓറിയന്റൽ -രണ്ടാം പേപ്പർ/ സംസ്കൃതം ഓറിയന്റൽ -രണ്ടാം പേപ്പർ)
മാർച്ച് 15, വെള്ളി: ഊർജതന്ത്രം
മാർച്ച് 18, തിങ്കൾ: മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്
മാർച്ച് 20, ബുധൻ: രസതന്ത്രം
മാർച്ച് 22, വെള്ളി: ജീവശാസ്ത്രം
മാർച്ച് 25, തിങ്കൾ: സോഷ്യൽ സയൻസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.