എസ്.എസ്.എൽ.സി: വിദ്യാർഥികൾക്ക് ഇനി മാർക്കും അറിയാൻ കഴിയും
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം പരീക്ഷാർഥികൾ ആവശ്യപ്പെട്ടാൽ എസ്.എസ്.എൽ.സി. പരീക്ഷയുടെ മാർക്ക് വിവരം വെളിപ്പെടുത്തുന്നതിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എൽ.സിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്കും ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പോലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിന് എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ മാർക്ക് വിവരം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ വരുന്ന സാഹചര്യമാണ് നിലവിലുളളത്.
ഈ സാഹചര്യത്തിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തി. എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി പരീക്ഷാ കമ്മീഷണർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.