എസ്.എസ്.എൽ.സി പരീക്ഷ ഹയർ സെക്കൻഡറിക്കൊപ്പം രാവിലെ നടത്താൻ വീണ്ടും ശിപാർശ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഹയർ സെക്കൻഡറി പരീക്ഷക്കൊപ്പം രാവിലെതന്നെ നടത്താൻ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗം സർക്കാറിനോട് വീണ്ടും ശിപാർശ ചെയ്തു. നിലവിൽ എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കും ഒന്നും രണ്ടും ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയുമാണ് നടത്തുന്നത്.
ഇൗ പരീക്ഷകൾ ഒന്നിച്ചുനടത്താൻ നേരത്തെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ ക്യു.െഎ.പി യോഗം ശിപാർശ ചെയ്തിരുന്നു. ഇത്രയും കുട്ടികൾ ഒന്നിച്ച് പരീക്ഷയെഴുതുന്നതിലെ പ്രായോഗികപ്രശ്നങ്ങൾ പരിഗണിച്ച് ശിപാർശയിൽ സർക്കാർ തീരുമാനമെടുത്തിരുന്നില്ല. ഇതിനിടെ ഹയർ സെക്കൻഡറി പരീക്ഷ രാവിലെ നിശ്ചയിച്ച് ഡയറക്ടറേറ്റ് വിജ്ഞാപനമിറക്കി. ഇതോടെ ഹയർ സെക്കൻഡറി പരീക്ഷക്കൊപ്പം രാവിലെ തന്നെ എസ്.എസ്.എൽ.സി പരീക്ഷയും നടത്താൻ വ്യാഴാഴ്ച ചേർന്ന യോഗം വീണ്ടും ശിപാർശ ചെയ്യുകയായിരുന്നു.
ഒന്നിച്ചുനടത്തുന്നതിലെ പ്രായോഗികത പരിശോധിക്കാൻ ഡിസംബറിലെ അർധവാർഷിക പരീക്ഷയും (ക്രിസ്മസ് പരീക്ഷ) ഫെബ്രുവരിയിലെ മോഡൽ പരീക്ഷകളും ഒരുമിച്ച് രാവിലെ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, അർധവാർഷിക പരീക്ഷ 10ാം ക്ലാസിനും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ഒരേസമയം നടത്തേണ്ടതില്ലെന്ന് ക്യു.െഎ.പി യോഗം തീരുമാനിച്ചു. ഉച്ചക്ക് നടത്തുന്ന രീതിയിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 13 മുതൽ 27 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ.
ഒന്നിച്ചു നടത്താൻ കഴിയുമെന്ന് വിലയിരുത്തൽ
മാർച്ചിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ ഒരുമിച്ചുനടത്താൻ കഴിയുമെന്ന് വിദ്യാഭ്യാസവകുപ്പിെൻറ വിലയിരുത്തൽ. എസ്.എസ്.എൽ.സിക്ക് നാല് ലക്ഷത്തിലധികവും ഹയർ സെക്കൻഡറിയിൽ വി.എച്ച്.എസ്.ഇ കൂടി ചേർത്ത് 12 ലക്ഷത്തോളവുംപേർ പരീക്ഷയെഴുതും. ഇത്രയും വിദ്യാർഥികളെ ഒന്നിച്ച് ഉൾെക്കാള്ളാനുള്ള ക്ലാസ് മുറി സൗകര്യമുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ കണക്കെടുപ്പിൽ വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.