എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ കേന്ദ്രമാറ്റം: ഒാൺലൈൻ അപേക്ഷ വ്യാഴാഴ്ച വൈകീട്ട് വരെ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റാനായി ആദ്യ ദിവസം അപേക്ഷിച്ചത് 5,480 വിദ്യാർഥികൾ. 895 പേർ എസ്.എസ്.എൽ.സി വിദ്യാർഥികളാണ്. 2,300 പേർ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളും 2,174 പേർ രണ്ടാം വർഷ വിദ്യാർഥികളുമാണ്.
ലോക്ഡൗണിനെ തുടർന്ന് നിലവിലെ പരീക്ഷാകേന്ദ്രത്തിൽ എത്താൻ സാധിക്കാത്തവർക്കാണ് മാറ്റം അനുവദിക്കുന്നത്. ജില്ലക്കകത്ത് കേന്ദ്രം മാറാൻ അനുമതിയില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ പരീക്ഷാകേന്ദ്രം മാറ്റാൻ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. 50 ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർഥികളും 61 രണ്ടാം വർഷ വിദ്യാർഥികളും മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിൽ മാറ്റം അനുവദിച്ചവരുടെ പട്ടിക 23ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
എസ്.എസ്.എൽ.സി പരീക്ഷ കേന്ദ്രമാറ്റത്തിന് https://sslcexam.kerala.gov.in വഴിയും ഹയർ സെക്കൻഡറിക്ക് www.hscap.kerala.gov.in, വി.എച്ച്.എസ്.ഇക്ക് www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയുമാണ് അപേക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.