എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ ടൈംടേബിൾ തിങ്കളാഴ്ചയോടെ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയക്രമം തിങ്കളാഴ്ചയോടെ തീരുമാനമാകും. മുന്നോടിയായി മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു വിഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ, ഹയർ സെക്കൻഡറി മേഖല ഡയറക്ടർമാർ തുടങ്ങിയവർ പെങ്കടുക്കും.
വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനാകുമോ എന്നതടക്കം വിലയിരുത്തിയായിരിക്കും തീയതി തീരുമാനിക്കുക. പല റെസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർഥികൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവർക്കുകൂടി പരീക്ഷ എഴുതാൻ ക്രമീകരണം വേണ്ടിവരും.
തിങ്കളാഴ്ചയോടെ ടൈംടേബിൾ തയാറാക്കാനാണ് ശ്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. മേയ് 21നും 29നും ഇടയിൽ പരീക്ഷ നടത്താനാണ് ക്രമീകരണങ്ങളെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. മൂന്ന് പരീക്ഷ ബാക്കിയുള്ള എസ്.എസ്.എൽ.സി മേയ് 26 മുതലും അഞ്ചു പരീക്ഷ ബാക്കിയുള്ള വി.എച്ച്.എസ്.ഇയുടേത് 21 മുതലും നാലു പരീക്ഷ ബാക്കിയുള്ള ഹയർസെക്കൻഡറി 22 മുതലും നടത്താനാണ് ശ്രമം. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ 26 മുതൽ നടത്താനാണ് ആലോചന.
മേയ് 13ന് മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങും. റെഡ്സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ക്യാമ്പ് നടത്തുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും വിഡിയോ കോൺഫറൻസിൽ ചർച്ചയാകും. പൊതുഗതാഗതം ആരംഭിക്കാതെ അധ്യാപകരെ ക്യാമ്പുകളിൽ എത്തിക്കുന്നതും വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.