എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം; പരീക്ഷക്കെത്തുന്നത് 8.97 ലക്ഷം വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച തുടങ്ങും. വി.എച്ച്.എസ്.ഇ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കും. 4,22,226 പേർ എസ്.എസ്.എൽ.സി പരീക്ഷയും 4,46,471 പേർ രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയും എഴുതും. 28,565 പേരാണ് വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുക. എസ്.എസ്.എൽ.സി പരീക്ഷക്ക് ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 627ഉം പേർ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി പരീക്ഷ 12വരെ ഉച്ചക്കുശേഷവും 15 മുതൽ രാവിലെയുമാണ് നടക്കുക. 29ന് അവസാനിക്കും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയാണ്. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26ന് അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തിപ്പ്. ബെഞ്ചിൽ രണ്ട് വിദ്യാർഥികളെയാണ് അനുവദിക്കുക.
കോവിഡ് വ്യാപനത്തെതുടർന്ന് ഏറക്കുറെ പൂർണമായും സ്കൂൾ അടഞ്ഞുകിടന്ന അധ്യയനവർഷത്തിലെ പരീക്ഷയാണ് ഇത്തവണത്തേത്. പാഠഭാഗങ്ങളിൽനിന്ന് 40 ശതമാനം മുതൽ തെരഞ്ഞെടുത്ത് ഉൗന്നൽ നൽകുന്ന മേഖലയായി നിശ്ചയിച്ചാണ് പരീക്ഷ നടത്തുന്നത്. ഉത്തരം എഴുതേണ്ടതിെൻറ ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചോദ്യപേപ്പർ തയാറാക്കിയത്. പരമാവധി മാർക്കിനുള്ള ചോദ്യങ്ങൾ ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങളിൽനിന്ന് ഉറപ്പുവരുത്തും. 15 മിനിറ്റായിരുന്ന സമാശ്വാസസമയം (കൂൾ ഒാഫ് ടൈം) 20 മിനിറ്റാക്കി ഉയർത്തി. ഉത്തരക്കടലാസ് മൂല്യനിർണയം മേയ് രണ്ടാംവാരം ആരംഭിക്കും. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമാകും ഫലപ്രഖ്യാപനം.
ഇന്നത്തെ പരീക്ഷ
•എസ്.എസ്.എൽ.സി
- ഒന്നാം ഭാഷ പാർട്ട് ഒന്ന്.
•പ്ലസ് ടു
-സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവിസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.