എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: മുൻ വർഷങ്ങളിലെ പ്രകടനത്തിന് ഗ്രേസ് മാർക്ക് പരിഗണനയിൽ
text_fieldsതിരുവനന്തപുരം: കോവിഡ് മൂലം സ്കൂൾ കായികമേളയും കലോത്സവവും ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങൾ മുടങ്ങിയ സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് റിേപ്പാർട്ട് തേടി.
പത്താം ക്ലാസ് വിദ്യാർഥികൾക്ക് എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുേമ്പാൾ കായിക, കലാമേളകളിലെ മെച്ചപ്പെട്ട പങ്കാളിത്തം മുൻനിർത്തി ഗ്രേസ് മാർക്ക് നൽകുന്നതാണ് പരിഗണിക്കുന്നത്.
ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരെ പെങ്കടുപ്പിച്ച് എസ്.സി.ഇ.ആർ.ടി പ്രാഥമിക ചർച്ച പൂർത്തിയാക്കി. പരീക്ഷക്ക് മുമ്പ് തുടർചർച്ച പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് നൽകും.
കലാ, കായിക മേളകളിൽ കഴിഞ്ഞവർഷങ്ങളിൽ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയവർക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിൽ ആശയക്കുഴപ്പമുണ്ട്. ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥികളിൽ അർഹതയുള്ളവർക്ക് പ്ലസ് വൺ പരീക്ഷയിലും രണ്ടാംവർഷക്കാർക്ക് പ്ലസ് ടു പരീക്ഷയിലും ഗ്രേസ് മാർക്ക് നൽകുന്നതാണ് നിലവിലെ രീതി.
ഇവർക്ക് കലോത്സവം, കായികമേള തുടങ്ങിയവ നടക്കാത്തതിനാൽ ഇൗ ഇനങ്ങളിൽ മുൻവർഷത്തെ പ്രകടനത്തിന് പ്ലസ് വൺ പരീക്ഷയിൽ മാർക്ക് നൽകിയതിനാൽ പ്ലസ് ടുവിന് നൽകാൻ കഴിയില്ല. എന്നാൽ എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ വിഭാഗങ്ങളിൽ മിക്ക വിദ്യാർഥികളും കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായത് പരിഗണിച്ച് നൽകാനാകും.
സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര-ഗണിത-സാമൂഹിക-പ്രവൃത്തിപരിചയ -െഎ.ടി മേളകൾ, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ദേശീയ, ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, എസ്.പി.സി, സർഗോത്സവം, കായികമേളകൾ, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.