എസ്.എസ്.എൽ.സി ഫലം ഇന്ന്; വിജയശതമാനത്തിൽ റെക്കോഡ്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ വിജയശതമാനത്തിൽ ഇത്തവണ സർവകാല റെക്കോഡ്. പരീക്ഷഫലം ബുധനാഴ്ച ഉച്ചക്കുശേഷം രണ്ടിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞവർഷമാണ് എസ്.എസ്.എൽ.സിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയം രേഖപ്പെടുത്തിയത്; 98.82 ശതമാനം. ഇത് ഇത്തവണ മറികടന്നെന്നാണ് സൂചന.
പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന പരീക്ഷ പാസ്ബോർഡ് യോഗം പരീക്ഷഫലത്തിന് അംഗീകാരം നൽകി. മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും ഇത്തവണ ഗണ്യമായ വർധനയുണ്ട്. കഴിഞ്ഞവർഷം മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം 41,906 ആയിരുന്നു. 4,22,226 പേരാണ് ഇത്തവണ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷത്തിന് മുമ്പ് 2015ലാണ് ഏറ്റവും ഉയർന്ന വിജയശതമാനം; 98.57.
കോവിഡ് വ്യാപനത്തിൽ സ്കൂളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ഉൗന്നൽ നൽകുന്ന (ഫോക്കസ് ഏരിയ) പാഠഭാഗങ്ങൾ നിശ്ചയിച്ചായിരുന്നു ഇത്തവണ പരീക്ഷ നടത്തിയത്.
പുസ്തകത്തിലെ 40 മുതൽ 60 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയിൽ ഉൾെപ്പടുത്തിയിരുന്നത്. ഇതിന് പുറമെ ഉത്തരമെഴുേതണ്ടതിെൻറ ഇരട്ടി ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എത്ര ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുള്ള അനുമതിയും നൽകിയിരുന്നു. കൂടുതൽ ഉത്തരങ്ങൾ എഴുതിയവർക്ക് മികച്ച ഉത്തരങ്ങൾക്ക് മാർക്ക് നൽകുന്ന രീതിയാണ് മൂല്യനിർണയത്തിൽ അവലംബിച്ചത്. ഇൗ പരിഷ്കാരങ്ങളാണ് വിജയശതമാനം ഉയരാൻ കാരണമായതെന്നാണ് സൂചന.
മൂല്യനിർണയത്തിലെ ഉദാരസമീപനം കൂടി പരിഗണിച്ചാണ് ഇത്തവണ ഗ്രേസ് മാർക്ക് വേണ്ടെന്ന തീരുമാനത്തിേലക്ക് പോയത്. ഉപേക്ഷിച്ച െഎ.ടി പ്രാക്ടിക്കൽ പരീക്ഷക്ക്, ഇതിെൻറ നിരന്തര മൂല്യനിർണയത്തിെൻറ (സി.ഇ) മാർക്ക് ആനുപാതികമായി നൽകാൻ തീരുമാനിച്ചിരുന്നു.
ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
എസ്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം
http://sslchiexam.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം
http:/thslchiexam.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി. ഫലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.