എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ നടക്കും. ഉത്തരകടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷകൾ മേയ് 20 മുതൽ മേയ് 24 വരെ ഓൺലൈനായി സ്വീകരിക്കും.
ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ നടത്തും. ഫലം ജൂൺ അവസാന വാരം പ്രസിദ്ധീകരിക്കും. ഉപരി പഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ഉപരി പഠനത്തിന് അർഹരാകുന്നവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യ വാരം മുതൽ ഡിജിലോക്കറിൽ ലഭിക്കും.
ഇത്തവണ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ 99.70 ശതമാനമാണ് വിജയം. 68,604 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1,38,086 പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. ഗ്രേസ് മാർക്കിലൂടെ 24,422 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.