ഹൈകോടതിയെ സമീപിച്ച് വിദ്യാർഥി മുഴുവൻ മാർക്കും നേടി
text_fieldsപാലാ: ഹൈകോടതിയെ സമീപിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കെ.സി. മാത്യൂസ് 1200ൽ 1200 മാർക്കും നേടി.
പ്ലസ് ടു പരീക്ഷഫലം വന്നപ്പോള്‍ 1198 മാര്‍ക്കാണ് മാത്യൂസിന് ലഭിച്ചിരുന്നത്. പൊളിറ്റിക്കല്‍ സയന്‍സിന് രണ്ട് മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സൂക്ഷ്മ പരിശോധന, പുനര്‍മൂല്യനിര്‍ണയം എന്നിവ നടത്തിയിട്ടും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്റെ പകര്‍പ്പെടുത്ത് പരിശോധിച്ചപ്പോള്‍ രണ്ട് മാര്‍ക്കിനുകൂടി അര്‍ഹതയുണ്ടെന്ന് മനസ്സിലായി. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.
കോടതി നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓണ്‍ലൈന്‍ ഹിയറിങ് നടത്തി അര്‍ഹതപ്പെട്ട മാര്‍ക്ക് കൂട്ടിനല്‍കി ഉത്തരവിറക്കി. സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും പി.ടി.എയും മാത്യൂസിനെ അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.